ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ട്രെയിൻ ‌യാത്ര, ടിക്കറ്റിന് 19 ലക്ഷം, കാണാം മഹാരാജാസ് കോച്ചിലെ ഉൾവശം -വീഡിയോ  

Published : Dec 17, 2022, 02:38 PM ISTUpdated : Dec 17, 2022, 03:45 PM IST
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ട്രെയിൻ ‌യാത്ര, ടിക്കറ്റിന് 19 ലക്ഷം, കാണാം മഹാരാജാസ് കോച്ചിലെ ഉൾവശം -വീഡിയോ   

Synopsis

ഇന്ത്യൻ റെയിൽ യാത്രയുടെ ആഡംബരത്തിന്റെ അവസാന വാക്കാണ് മഹാരാജാസ് എക്സ്പ്രസെന്ന് നിസംശയം പറയാം. പക്ഷേ ചെലവ് അൽപം കൂടുമെന്ന് മാത്രം. അൽപമെന്ന് പറഞ്ഞാൽ 19 ലക്ഷം രൂപ!

ജീവിതത്തിൽ ഒരിക്കലെങ്കിലും ട്രെയിനിൽ യാത്ര ചെയ്തിട്ടുള്ളവരാണ് നമ്മളിൽ പലരും. ട്രെയിൻ ‌യാത്ര പലർക്കും ഇഷ്ടമാണെങ്കിലും കോച്ചിലെ തിരക്കും ശബ്ദവും പലർക്കും അരോചകമാണെന്നതിൽ സംശയമൊന്നുമില്ല. രാജ്യത്തെ ഭൂരിഭാഗം ആളുകളും ഇപ്പോഴും റെയിൽവേയെ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണം ചെലവ് കുറഞ്ഞ ഗതാഗത മാർഗമായതിനാലാണ്. 

എന്നാൽ റെയിൽവേയെക്കുറിച്ചുള്ള ഈ തെറ്റിദ്ധാരണ തിരുത്തുകയാണ് ഇപ്പോൾ ഇൻസ്റ്റ​ഗ്രാമിൽ ട്രെൻഡിങ്ങായ വീഡിയോ.  ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) നടത്തുന്ന മഹാരാജാസ് എക്സ്പ്രസിന്റെ ഉൾവശമാണ് വീഡിയോയിൽ കാണിക്കുന്നത്.  കുഷാഗ്ര എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് ട്രെയിനിന്റെ പ്രസിഡൻഷ്യൽ സ്യൂട്ടിന്റെ വീഡിയോ പങ്കിട്ടത്. ഇന്ത്യൻ റെയിൽ യാത്രയുടെ ആഡംബരത്തിന്റെ അവസാന വാക്കാണ് മഹാരാജാസ് എക്സ്പ്രസെന്ന് നിസംശയം പറയാം. പക്ഷേ ചെലവ് അൽപം കൂടുമെന്ന് മാത്രം. അൽപമെന്ന് പറഞ്ഞാൽ 19 ലക്ഷം രൂപ!. വീഡിയോ പങ്കുവെച്ചയാൾ തന്നെയാണ് തുകയും പറയുന്നത്. 

യാത്രക്കാരന് നാല് റൂട്ടുകളിൽ ഒന്ന് തിരഞ്ഞെടുത്ത് ഏഴ് ദിവസം യാത്ര ചെയ്യാം. ഇതിൽ ഭക്ഷണം കഴിക്കാനുള്ള ഇടം, ഷവർ സൗകര്യമുള്ള  കുളിമുറി, രണ്ട് മസ്റ്റർ ബെഡ് റൂമുകൾ, ഡൈനിങ് ഹാൾ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 

'ട്രെയിനില്‍ വാങ്ങിയ ഭക്ഷണത്തില്‍ നിന്ന് കിട്ടിയത്'; ഫോട്ടോ വൈറലായതിന് പിന്നാലെ പ്രതിഷേധം

വലിയ പനോരമിക് വിൻഡോ സൗകര്യത്തോടൊപ്പം ഓരോ പാസഞ്ചർക്കും ബട്ട്‌ലർ സേവനം, കോംപ്ലിമെന്ററി മിനി ബാർ, എയർ കണ്ടീഷനിംഗ്, വൈഫൈ ഇന്റർനെറ്റ്, ലൈവ് ടെലിവിഷൻ, ഡിവിഡി പ്ലെയറുകൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ റെയിൽവേയുടെ ഈ ഏറ്റവും ചെലവേറിയ ടിക്കറ്റ് കോച്ച് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ എന്ന അടിക്കുറിപ്പോടെ പങ്കിട്ട വീഡിയോ ആയിരങ്ങൾ കണ്ടു. സംഭവം ​ഗംഭീരമാണെങ്കിലും 19 ലക്ഷം കുറച്ച് അധികമല്ലേ എന്നാണ് പലരും അഭിപ്രായപ്പെട്ടത്. വീ‌ടുവെക്കാനുള്ള പണമാകുമെന്ന് ചിലർ പറഞ്ഞപ്പോൾ യൂറോപ്പും അമേരിക്കുയും ടൂർ പോകാൻ ഇത്രയും ചെലവാകില്ലല്ലോ എന്നും പലരും അഭിപ്രായപ്പെട്ടു. 

PREV
Read more Articles on
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്