'ലക്ഷ്യം ലോകത്തിൻ്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന സൂപ്പർ പവർ ആവുക'; ഇന്ത്യ-ചൈന സംഘർഷത്തിൽ രാജ്നാഥ് സിം​ഗ്

Published : Dec 17, 2022, 12:25 PM ISTUpdated : Dec 17, 2022, 05:11 PM IST
'ലക്ഷ്യം ലോകത്തിൻ്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന സൂപ്പർ പവർ ആവുക'; ഇന്ത്യ-ചൈന സംഘർഷത്തിൽ രാജ്നാഥ് സിം​ഗ്

Synopsis

ചോദ്യം ചെയ്യാനുള്ള പ്രതിപക്ഷത്തിൻ്റെ ഉദ്ദേശത്തെ ചോദ്യം ചെയ്തിട്ടില്ലെന്നും രാജ്നാഥ് സിംഗ്

ദില്ലി : ഗൽവാനിലും തവാങ്ങിലും സൈനിക‍ർ ധൈര്യവും ശൗര്യവും തെളിയിച്ചു എന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിം​ഗ്. മറ്റ് രാജ്യങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാനോ, ഒരിഞ്ച് സ്ഥലം പിടിച്ചെടുക്കാനോ ഉദ്ദേശമില്ല. ലോകത്തിൻ്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന സൂപ്പർ പവർ ആവുകയാണ് ലക്ഷ്യം എന്നും രാജ്നാഥ് സിംഗ് പറഞ്ഞു. അതേസമയം ചോദ്യം ചെയ്യാനുള്ള പ്രതിപക്ഷത്തിൻ്റെ ഉദ്ദേശത്തെ ചോദ്യം ചെയ്തിട്ടില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. നയങ്ങളെ അടിസ്ഥാനമാക്കിയാണ് വാദപ്രതിവാദം നടന്നത്. സത്യം പറയുമ്പോഴാണ് രാഷ്ട്രീയം നടപ്പാകുന്നത് എന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.

Read More : 'ചൈന യു​ദ്ധത്തിനൊരുങ്ങുന്നു, മോദി സർക്കാർ അത് കണ്ടില്ലെന്ന് നടിക്കുന്നു'; വിമർശിച്ച് രാഹുൽ ​ഗാന്ധി

അതേസമയം അരുണാചല്‍ അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘർഷത്തില്‍ പാർലമെന്‍റിന്റെ നാലാം ദിവസമായ ഇന്നലെയും ബഹളം തുടർന്നു. ചർച്ച അനുവദിക്കാത്തതില്‍ കോണ്‍ഗ്രസ് അംഗങ്ങൾ രാജ്യസഭ തടസപ്പെടുത്തി. ലോക്സഭയിലും രാജ്യസഭയിലും നോട്ടീസ് നല്‍കിയ പ്രതിപക്ഷം അതിര്‍ത്തിയിലെ ചൈനയുടെ കടന്നുകയറ്റം ചർച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും പരിഗണിച്ചില്ല. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യേണ്ടതുണ്ടെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെ ഉപാദ്ധ്യക്ഷനോട് പറഞ്ഞു. ഉപാദ്ധ്യക്ഷൻ ഇത് തടഞ്ഞതോടെ പ്രതിപക്ഷം ശൂന്യവേള തടസ്സപ്പെടുത്തി. 

ലോക്സഭയിലും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധിച്ചില്ല. അതേസമയം ഐക്യരാഷ്ട്രസഭയില്‍ വിദേശകാര്യമന്ത്രി രണ്ടാം തവണയും വിമർശനം ആവർത്തിച്ചു. അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണക്കുകയാണ് പാകിസ്ഥാൻ ഇപ്പോഴും ചെയ്യുന്നതെന്നും ചിലരുടെ പഴയ ശീലങ്ങളും മുമ്പ് രൂപംകൊണ്ട തീവ്രവാദ ശൃംഖലകളും ദക്ഷിണേഷ്യയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അവയാണ് ഭീകരവാദത്തിന്‍റെ ഇപ്പോഴത്തെയും ഉറവിടമെന്നും അദ്ദേഹം പറഞ്ഞു. ചൈനയെ പേരെടുത്ത് പറയാതെയും ഇന്ത്യ വിമർശിച്ചു.

Read More : ഇന്ത്യ ചൈന അതിർത്തിയിൽ നിന്ന് കരസേന പിൻമാറില്ല; വടക്കുകിഴക്കൻ മേഖലയിലെ വ്യോമ സേനാഭ്യാസത്തിന് തുടക്കം

PREV
Read more Articles on
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'