സമരം പ്രഖ്യാപിച്ചു, ഇൻസ്റ്റ അക്കൗണ്ട് മിസിങ്; തെഹ്സീൻ പൂനെവാലയുടെ എഥനോൾ പെട്രോൾ സമര പ്രഖ്യാപനത്തിന് പിന്നാലെ നടപടി

Published : Jul 30, 2026, 06:59 PM IST
e20 petrol protest tehseen poonawalla

Synopsis

എഥനോൾ പെട്രോളിനെതിരെ പ്രതിഷേധിക്കുന്ന ടീം ഭാരത് നേതാവ് തെഹ്സീൻ പൂനെവാലയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് റദ്ദാക്കി. ഇ20 ഇന്ധനം മൂലം വാഹനം കേടായവരെ ഹാജരാക്കാമെന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ വെല്ലുവിളി ഏറ്റെടുത്തതിന് പിന്നാലെയാണ് നടപടിയെന്ന് അദ്ദേഹം ആരോപിക്കുന്നു. മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ മന്ത്രിയുമായി കൂടിക്കാഴ്ച വേണമെന്നും പൂനെവാല ആവശ്യപ്പെട്ടു.

ദില്ലി: എഥനോൾ പെട്രോളിനെതിരെ രാജ്യതലസ്ഥാനത്ത് നാളെ പ്രതിഷേധം പ്രഖ്യാപിച്ച ടീം ഭാരത് എന്ന സംഘടനയുടെ നേതാവ് തെഹ്സീൻ പൂനെവാലയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് റദ്ദാക്കി. കേന്ദ്ര സർക്കാറിനെതിരെ സത്യം പറഞ്ഞതിനാണ് നടപടിയെന്ന് പൂനെവാല വിമർശിച്ചു. എഥനോൾ പെട്രോളിനെതിരെയും നിതിന് ഗഡ്കരിക്കെതിരെയും നിരന്തരം വിമർശനം ഉന്നയിക്കുന്നയാളാണ് തഹ്സീന് പൂനെവാല. നേരത്തെ ജന്തർ മന്തറിലും എഥനോൾ പെട്രോൾ നിർബന്ധമാക്കുന്നതിനെതിരെ ടീം ഭാരത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.

മന്ത്രിയുടെ വെല്ലുവിളിയും മറുപടിയും

എഥനോൾ ചേർത്ത ഇ20 പെട്രോൾ ഉപയോഗിച്ചതുമൂലം വാഹനം കേടായ ഒരു സംഭവമെങ്കിലും കാണിച്ചുതരൂ എന്ന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ വെല്ലുവിളി ഏറ്റെടുത്ത് പ്രതിഷേധക്കാർ രംഗത്ത്. ഒന്നല്ല ആറ് പേരെ മന്ത്രിക്ക് മുന്നിൽ ഹാജരാക്കാം. എന്നാൽ മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിൽ ആയിരിക്കണം മന്ത്രി ഗഡ്കരി ഇവരുമായി കൂടിക്കാഴ്ച നടത്തേണ്ടത് എന്ന ഒരു നിബന്ധന അവർ മുന്നോട്ട് വെച്ചു. 'ടീം ഭാരത്' എന്ന പേരിൽ ഇ20 ഇന്ധനത്തിനെതിരെ ജന്തർ മന്തറിൽ പ്രതിഷേധം നയിച്ച ആക്ടിവിസ്റ്റും സംരംഭകനുമായ തഹ്‌സീൻ പൂനാവാലയാണ് മന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് വീഡിയോ സന്ദേശം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസമാണ് ഇ20 പെട്രോളിനെ വിമർശിക്കുന്നവരെ മന്ത്രി പരസ്യമായി വെല്ലുവിളിച്ചത്.

ഇ20 ഇന്ധനം ഉപയോഗിക്കുന്നത് വഴി തങ്ങളുടെ വാഹനങ്ങളുടെ മൈലേജ് കുറയുക മാത്രമല്ല, എഞ്ചിന്റെ തേയ്മാനത്തിനും കേടുപാടുകൾക്കും കാരണമാകുന്നുണ്ടെന്നാണ് പരാതി. എന്നാൽ കേന്ദ്ര സർക്കാർ ഈ വാദങ്ങൾ തള്ളിക്കളയുകയും ഇ20 സുരക്ഷിതമാണെന്ന് ഉറപ്പുനൽകുകയും ചെയ്യുന്നുണ്ടെങ്കിലും വിമർശനം തുടരുകയാണ്. ഇ20 ഇന്ധനം മൂലം തകരാറിലായ വാഹനങ്ങളുടെ ഉടമകളുമായി ഗഡ്കരിയുടെ വസതിയിലേക്ക് പോകാനാണ് താൻ ആദ്യം പദ്ധതിയിട്ടിരുന്നതെന്ന് തഹ്സീൻ പറഞ്ഞു. എന്നാൽ മന്ത്രിയുടെ വീട്ടിലേക്ക് പോകരുതെന്ന് ദില്ലി പൊലീസ് തന്നോട് ആവശ്യപ്പെട്ടതായി തഹ്സീൻ പറഞ്ഞു.നിതിൻ ഗഡ്കരി ജിയുടെ വെല്ലുവിളി ഞങ്ങൾ സ്വീകരിക്കുന്നു. ഇ20 ഇന്ധനം കാരണം തകരാർ സംഭവിച്ച ആറ് കാറുകളുടെ ഉടമകൾ ഞങ്ങളുടെ കൂടെയുണ്ട്. പക്ഷേ മന്ത്രിയുമായി ഒരു കൂടിക്കാഴ്ച സംഘടിപ്പിക്കാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല. ഞങ്ങൾക്ക് ഒരിക്കലും അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകാൻ കഴിയില്ല. അവിടെപ്പോയാൽ ഞങ്ങളെ തടങ്കലിൽ വെയ്ക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യും"- തഹ്സീൻ പൂനാവാല പറഞ്ഞു.

വീഡിയോ സന്ദേശത്തിലൂടെ പൂനാവാല കേന്ദ്രമന്ത്രിയോട് ചില ചോദ്യങ്ങളും ഉന്നയിച്ചു- "സർ, താങ്കളാണ് ഈ വെല്ലുവിളി ഉയർത്തിയത്. എന്നിട്ടും ഞങ്ങൾക്ക് താങ്കളെ കാണാൻ കഴിയില്ലേ? ഒന്നുകിൽ ദില്ലി പോലീസ് കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കണം, അല്ലെങ്കിൽ താങ്കൾ ഞങ്ങൾക്ക് അനുമതി നൽകണം. ഞങ്ങൾക്ക് ഒരൊറ്റ നിബന്ധന മാത്രമേയുള്ളൂ - ഈ കൂടിക്കാഴ്ചയോ ചർച്ചയോ മാധ്യമങ്ങൾക്ക് മുന്നിലായിരിക്കണം, അത് തത്സമയം സംപ്രേഷണം ചെയ്യുകയും വേണം. ഇ20 ഇന്ധനം കാരണം പ്രശ്നമുണ്ടായ കാറുകൾ ഞങ്ങൾ കാണിച്ചുതരാം"

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജന്തർ മന്തറിലെ പ്രതിഷേധം: ജൂലൈ 29 വരെ പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്തത് 13 കേസുകൾ; നടപടി വിലക്കി ഉത്തരവിട്ട് ദില്ലി സർക്കാർ
ഭോജ്ശാല സമുച്ചയത്തിന് സമീപത്തെ ദർ​ഗയിൽ മുസ്ലീങ്ങൾക്ക് വെള്ളിയാഴ്ച പ്രാർഥന നടത്താൻ സുപ്രീംകോടതിയുടെ അനുമതി