
ദില്ലി: ബിജെപി നുണകളെ സ്ഥാപനവത്കരിക്കുകയാണെന്ന ആരോപണവുമായി രാഹുൽ ഗാന്ധി. ട്വീറ്റിലൂടെയാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. ഇന്ത്യ ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്ന നിലപാട്, കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ, ചൈനീസ് ആക്രമണം എന്നിവ മുൻനിർത്തിയാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.
ബിജെപി കള്ളങ്ങെളെ സ്ഥാപനവത്കരിച്ചു. കൊവിഡ് 19 പരിശോധനകൾ വെട്ടിച്ചുരുക്കുകയും മരണങ്ങളെക്കുറിച്ച് തെറ്റായ റിപ്പോർട്ടുകൾ നൽകുകയും ചെയ്തു. പുതിയ കണക്കുകൂട്ടൽ രീതി ഉപയോഗിച്ചുള്ള ജിഡിപി, ചൈനീസ് ആക്രമണങ്ങളെ മാധ്യമങ്ങളാൽ ഭയപ്പെടുത്തി. രാഹുൽ ഗാന്ധി ട്വീറ്റിൽ കുറിച്ചു. ഈ മിഥ്യാധാരണ പെട്ടെന്ന് തകരുമെന്നും ഇന്ത്യ വലിയ വില കൊടുക്കേണ്ടി വരുമെന്നും രാഹുൽ ഗാന്ധി ട്വീറ്റിൽ കൂട്ടിച്ചേർത്തു.
രാജ്യത്ത് രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷത്തിലധികം പിന്നിടുമ്പോൾ മരണസംഖ്യയുടെ കാര്യത്തിൽ വ്യക്തതയില്ലെന്നും ദുരൂഹമായി തുടരുകയാണെന്നും ഉള്ള വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടും ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട മാസം മുതൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചു കൊണ്ടുള്ള നിരവധി ട്വീറ്റുകൾ രാഹുൽഗാന്ധി പുറത്തു വിട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam