ജമ്മു കശ്മീർ അതീവ ജാഗ്രതയിൽ; രഹസ്യാന്വേഷണവിഭാഗം ഇന്ന് യോഗം ചേരും

Published : Oct 18, 2021, 07:53 AM ISTUpdated : Oct 18, 2021, 08:26 AM IST
ജമ്മു കശ്മീർ അതീവ ജാഗ്രതയിൽ; രഹസ്യാന്വേഷണവിഭാഗം ഇന്ന്  യോഗം ചേരും

Synopsis

രണ്ടാഴ്ചക്കിടെ 11 സാധാരണക്കാരാണ് ജമ്മു കശ്മീരിൽ കൊലപ്പെട്ടത്. ആക്രമണം നടന്ന മേഖകളിലടക്കം സുരക്ഷാസേന ജാഗ്രത വർദ്ധിപ്പിച്ചിട്ടുണ്ട്.

ശ്രീനഗര്‍: ജമ്മു കശ്മീരിൽ (Jammu and Kashmir) സാധാരണക്കാർക്ക് നേരെ നടക്കുന്ന തുടർച്ചയായ ഭീകരാക്രമണത്തെ (terrorist attack) കുറിച്ച് ഇന്ന് ചേരുന്ന ഐബി (intelligence bureau) യോഗം ചർച്ച ചെയ്യും. രണ്ടാഴ്ചക്കിടെ 11 സാധാരണക്കാരാണ് ജമ്മു കശ്മീരിൽ കൊലപ്പെട്ടത്. ആക്രമണം നടന്ന മേഖകളിലടക്കം സുരക്ഷാസേന ജാഗ്രത വർദ്ധിപ്പിച്ചിട്ടുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് സ്റ്റേഷനിലേക്കോ സൈനിക ക്യാമ്പിലേക്കോ മാറ്റണമെന്ന നിർദേശം നൽകിയിരുന്നില്ലെന്നും റിപ്പോർട്ടുകൾ വ്യാജമാണെന്നും കശ്മീർ ഐജിപി വിജയ് കുമാർ അറിയിച്ചു. എന്നാൽ ഉത്തരവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പലയിടങ്ങളിലും തൊഴിലാളികളെ പൊലീസ് ഉദ്യോഗസ്ഥർ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. ഇന്നലെ 2 ബിഹാർ സ്വദേശികളാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെ ആളുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജമ്മു കശ്മീർ ലെഫ്റ്റ് ഗവർണറുമായി സംസാരിച്ചു. അതേസമയം, പൂഞ്ചിൽ ഭീകരർക്കായുള്ള തെരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്.

Also Read: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം, കുൽഗാമിൽ രണ്ട് ബീഹാർ സ്വദേശികൾ കൊല്ലപ്പെട്ടു

PREV
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്