
ദില്ലി: ലക്ഷദ്വീപ് ഭരണകൂടത്തിന് (Lakshadweep Administrator) തിരിച്ചടി. സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിൽ മാംസാഹാരം തുടരാൻ സുപ്രീംകോടതിയുടെ (Supreme Court) ഇടക്കാല ഉത്തരവ്. അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്ക് എതിരായ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്‍റെ ഭരണപരിഷ്കാരത്തിന്‍റെ ഭാഗമായാണ് സ്കൂൾ ഉച്ച ഭക്ഷണ മെനുവിൽ നിന്ന് ബിഫ് അടക്കമുള്ള മാംസാഹാരം ഒഴിവാക്കിയതും ഡയറി ഫാം അടച്ച് പൂട്ടിയതും.
ഇതിനെതിരെ സേവ് ലക്ഷദ്വീപ് ഫോറം പ്രവർത്തകനും ദ്വീപ് സ്വദേശിയുമായ അഡ്വ. അജ്മൽ അഹമ്മദാണ് സുപ്രീംകോടതിയെ സമീപിച്ചത്. ലക്ഷദ്വീപിന്‍റെ തനത് ഭക്ഷണ സംസ്കാരം തർക്കാനും ചില രാഷ്ട്രീയ അജണ്ടയുടെയും ഭാഗമായുമാണ് ഭരണകൂട നടപടി എന്നുമായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ ഉച്ചഭക്ഷണ മെനുവിൽ നിന്ന് മാംസം നീക്കിയെങ്കിലും ആവശ്യത്തിന് ഡ്രൈഫ്രൂട്സ്, മുട്ട അടക്കം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കുട്ടികളുടെ പോഷകാഹാര സംരക്ഷണം ഉദ്ദേശിച്ചാണ് ഭരണകൂടത്തിന്‍റെ നടപടിയെന്നുമായിരുന്നു വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam