
ദില്ലി: കോക്രോച് ജനതാ പാർട്ടിയിൽ ( സി ജെ പി ) ഭിന്നത രൂക്ഷമായതിന് പിന്നാലെ മനീഷ് ബ്രഹ്മഭട്ടിന്റെ നേതൃത്വത്തിൽ 'കോക്രോച് ജനതാ പാർട്ടി ഡെമോക്രാറ്റിക്' എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു. അഭിജീത് ദിപ്കെയുടെ നേതൃത്വത്തിലുള്ള സി ജെ പി പ്രസ്ഥാനം പൂർണ്ണമായും രാഷ്ട്രീയവൽക്കരിക്കപ്പെട്ടുവെന്നും നിലവിൽ പാർട്ടി 'ടീം കെജ്രിവാൾ' ആയി മാറിയെന്നും ബ്രഹ്മഭട്ട് ഗുരുതര ആരോപണം ഉന്നയിച്ചു. പാർട്ടി ദേശീയ നേതൃത്വത്തിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ പ്രാതിനിധ്യം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, സി ജെ പി നേതാവാണെന്ന് അവകാശപ്പെടുമ്പോഴും ഇതുവരെ പാർട്ടി നടത്തിയ പ്രക്ഷോഭങ്ങളിലോ പ്രതിഷേധങ്ങളിലോ ബ്രഹ്മഭട്ടിന്റെ പങ്കാളിത്തം എന്തായിരുന്നു എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. പുതിയ പാർട്ടി രൂപീകരണത്തോടെ സി ജെ പി നേതൃത്വവും വിമത വിഭാഗവും തമ്മിലുള്ള ആഭ്യന്തര തർക്കം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam