മന്ത്രിമാർക്ക് 'ടാർഗറ്റ്' നൽകി പഞ്ചാബ് മുഖ്യമന്ത്രി, പരാജയപ്പെട്ടാൽ അവർ പുറത്തേക്കെന്ന് കെജ്രിവാൾ

Published : Mar 20, 2022, 03:40 PM ISTUpdated : Mar 20, 2022, 03:43 PM IST
മന്ത്രിമാർക്ക് 'ടാർഗറ്റ്' നൽകി പഞ്ചാബ് മുഖ്യമന്ത്രി, പരാജയപ്പെട്ടാൽ അവർ പുറത്തേക്കെന്ന് കെജ്രിവാൾ

Synopsis

നിയമസഭാ തെരഞ്ഞെടുപ്പിൽ കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി പഞ്ചാബിൽ വൻ വിജയം നേടിയിരുന്നു. ഈ ആഴ്ച ആദ്യം മൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു...

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി (Punjab Chief Minister) ഭഗവന്ത് മൻ (Bhagwant Mann) തന്റെ മന്ത്രിസഭയിലെ ഓരോ മന്ത്രിക്കും ടാർഗെറ്റ് വച്ചിട്ടുണ്ടെന്നും അത് പാലിച്ചില്ലെങ്കിൽ മന്ത്രിയെ മാറ്റണമെന്ന് ജനങ്ങൾക്ക് ആവശ്യപ്പെടാമെന്നും ആം ആദ്മി പാർട്ടി (Aam Aadmi Party) അധ്യക്ഷനും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ (Arvind Kejriwal). ഭഗവന്ത് മൻ മൂന്നു ദിവസങ്ങൾക്കുള്ളിൽ ഒരുപാട് കാര്യങ്ങൾ ചെയ്തുവെന്ന് പുതിയ സർക്കാരിന്റെ പ്രാരംഭ പ്രഖ്യാപനങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി പഞ്ചാബിൽ വൻ വിജയം നേടിയിരുന്നു. ഈ ആഴ്ച ആദ്യം മൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയായതിന് ശേഷം പഴയ മന്ത്രിമാരുടെ സുരക്ഷ നീക്കം ചെയ്യുകയും പൊതുജനങ്ങൾക്ക് സുരക്ഷ നൽകുകയും ചെയ്തുവെന്നും കെജ്രിവാൾ പറഞ്ഞു. 

പാഴായ വിളകൾക്ക് നഷ്ടപരിഹാരം നൽകി. അഴിമതി വിരുദ്ധ സെല്ലും അദ്ദേഹം പ്രഖ്യാപിച്ചു. പൊലീസ് സേനയിലെ 10,000 ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ വകുപ്പുകളിൽ ഒഴിവുള്ള 25,000 തസ്തികകൾ നികത്താനും മൻ അനുമതി നൽകിയിട്ടുണ്ട്. എംഎൽഎ ജനങ്ങൾക്കിടയിൽ കറങ്ങിനടക്കും, ഗ്രാമങ്ങളിലേക്ക് പോകും എന്നതാണ് പാർട്ടിയുടെ മന്ത്രമെന്നും കെജ്രിവാൾ പറഞ്ഞു. "പഞ്ചാബിലെ ജനങ്ങൾ വജ്രങ്ങൾ തിരഞ്ഞെടുത്തു. ഭഗവന്ത് മന്റെ നേതൃത്വത്തിൽ 92 പേരടങ്ങുന്ന ഒരു ടീമായി ഞങ്ങൾ പ്രവർത്തിക്കും. ഞാൻ അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ മാത്രമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. 117 അംഗ പഞ്ചാബ് നിയമസഭയിൽ 92 സീറ്റുകൾ നേടിയാണ് ആംആദ്മി പാർട്ടി വിജയിച്ചത്. 

വാ​ഗ്ദാനം നിറവേറ്റി പഞ്ചാബ് ആം ആദ്മി സർക്കാർ; 25000 പേർക്ക് സർക്കാർ ജോലി നൽകുമെന്ന് ഭ​ഗവന്ദ് മൻ

പഞ്ചാബ്: മുഖ്യമന്ത്രി ഭഗവന്ത് മന്റെ (Bhagwant Mann) നേതൃത്വത്തിലുള്ള പഞ്ചാബ് കാബിനറ്റ് (Cabinet) ശനിയാഴ്ച പോലീസ് സേനയിലെ 10,000 ഉൾപ്പെടെ വിവിധ സംസ്ഥാന സർക്കാർ വകുപ്പുകളിൽ 25,000 തസ്തികകൾ നികത്താൻ അനുമതി നൽകി. തന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം തീരുമാനം അറിയിച്ചത്. "തെരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങൾ വാഗ്ദാനം ചെയ്തതുപോലെ, പഞ്ചാബിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക ആം ആദ്മി സർക്കാരിന്റെ മുൻഗണനയായിരിക്കും," അദ്ദേഹം പറഞ്ഞു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്റെ മന്ത്രിസഭയിൽ ശനിയാഴ്ച ചേർന്ന യോ​ഗത്തിൽ പത്ത് മന്ത്രിമാർ തങ്ങളുടെ ഭരണകാലത്ത് പ്രവർത്തിക്കേണ്ട വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിച്ച ഡോ വിജയ് സിംഗ്ല പഞ്ചാബിലെ പരിഷ്‌കാരങ്ങൾക്ക് പ്രതിപക്ഷത്തിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥിച്ചു. “മയക്കുമരുന്നിനോടുള്ള അടിമത്തം, തൊഴിലില്ലായ്മ തുടങ്ങിയ വിവിധ പ്രശ്‌നങ്ങൾ ഇനിയും പരിഹരിക്കപ്പെടാനുണ്ട്, അവയിലെല്ലാം ഞങ്ങൾ പ്രവർത്തിക്കേണ്ടതുണ്ട്,” സിംഗ്ല പറഞ്ഞു.

പഞ്ചാബിലെ ദുഷിച്ച വ്യവസ്ഥിതിയിൽ അലോസരപ്പെട്ടാണ്  ജനങ്ങൾ തങ്ങൾക്ക് വോട്ട് ചെയ്തതെന്ന് ഗുർമീത് സിംഗ് പറഞ്ഞു. നമുക്ക് അഴിമതി പിഴുതെറിയേണ്ടിവരും. അരവിന്ദ് കെജ്രിവാൾ യുവാക്കളുടെ രാഷ്ട്രീയ വിശ്വാസം തിരികെ കൊണ്ടുവന്നുവെന്നും  ഹർജോത് സിംഗ് ബെയ്ൻസ് പറഞ്ഞു,  വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടിയുള്ള പ്രവർത്തനത്തിനായിരിക്കും തന്റെ മുൻഗണനയെന്ന് കുൽദീപ് സിംഗ് ധലിവാൾ പറഞ്ഞു. 

ഉക്രെയിനിലെ സംഘര്‍ഷ ഭൂമിയില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരികെയെത്തിക്കാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച പ്രമുഖരില്‍ ഭഗവന്ദ് മനും ഉള്‍പ്പെട്ടിരുന്നു  മൊഹാലിയിലെ ഡോ ബി ആർ അംബേദ്കർ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ 100 സീറ്റുകൾ ഉൾപ്പെടെ എംബിബിഎസിന് 675 സീറ്റുകൾ മാത്രമേയുള്ളൂ. ഈ കണക്ക് ഹരിയാനയിലും ഹിമാചൽ പ്രദേശിലും ലഭ്യമായ സീറ്റുകളേക്കാൾ വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പഞ്ചാബിലെ അര ഡസനോളം സ്വകാര്യ മെഡിക്കൽ കോളേജുകളിലായി 770 എംബിബിഎസ് സീറ്റുകൾ ഉണ്ടെങ്കിലും മെഡിക്കൽ ബിരുദത്തിന് 50 ലക്ഷം മുതൽ 80 ലക്ഷം രൂപ വരെ ഫീസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നു. മികച്ച റാങ്ക് നേടിയ ദരിദ്രരും ഇടത്തരക്കാരുമായ വിദ്യാർത്ഥികൾക്ക് ഈ സീറ്റുകൾ നേടിയെടുക്കാൻ കഴിയില്ല, അതേസമയം സമ്പന്ന കുടുംബങ്ങളിൽ നിന്നുള്ളവർക്ക് ഈ സീറ്റുകൾ ശരാശരി റാങ്കുകളിൽ പോലും ലഭിക്കും, ഭഗവന്ദ് മന്‍ പ്രസ്താവനയിൽ പറഞ്ഞു.

ആരോഗ്യവും വിദ്യാഭ്യാസവുമാണ് ആം ആദ്മി പാർട്ടിയുടെ (എഎപി) മുൻഗണനകളെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിൽ ആം ആദ്മി പാർട്ടി സർക്കാർ രൂപീകരിച്ചാൽ സർക്കാർ മെഡിക്കൽ കോളജുകൾ, സർവകലാശാലകൾ, സ്‌കൂളുകൾ എന്നിവ പരിഷ്‌കരിക്കുന്നതിനും സംസ്ഥാനത്തെ വിദ്യാർഥികൾ വിദേശത്ത് പഠിക്കാൻ നിർബന്ധിതരാകാതിരിക്കാൻ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫീസ് നിയന്ത്രിക്കുന്നതിനും വലിയ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉക്രെയ്ൻ പോലുള്ള രാജ്യങ്ങൾക്ക് 20 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ ഫീസിൽ 6 വർഷത്തെ എംബിബിഎസ് ബിരുദങ്ങൾ നൽകാൻ കഴിയുമെങ്കിൽ എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് ഇത്തരം ഓഫറുകൾ കൊണ്ടുവരാൻ കഴിയാത്തതെന്ന് അദ്ദേഹം ചോദിച്ചു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ബിജെപിയുടെ കണ്ണിലൂടെ ആർഎസ്എസിനെ കാണരുത്, മറ്റൊന്നുമായും താരതമ്യം ചെയ്യാനാവില്ല'; ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച് ഇന്ത്യ; പ്രസ്താവന അംഗീകരിക്കാതെ ബംഗ്ലാദേശ്