
ബെംഗളൂരു: സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ ബെംഗളൂരു മെട്രോയിലെ പ്രണയിനികളുടെ അടുത്തിടപഴകിയുള്ള ദൃശ്യങ്ങളോട് പ്രതികരിച്ച് പൊലീസ്. ദൃശ്യങ്ങൾ പങ്കുവെച്ച് ഇവർക്കെതിരെ കേസെടുക്കണമെന്നാണ് യാത്രക്കാരൻ ആവശ്യപ്പെട്ടത്. അതിനിടെ, സാമൂഹ്യമാധ്യമമായ എക്സിൽ പങ്കുവെച്ച ദൃശ്യത്തോട് പ്രതികരിച്ച് ബെംഗളൂരു പൊലീസ് രംഗത്തെത്തി.
നമ്മ മെട്രോയിൽ എന്താണ് സംഭവിക്കുന്നത്, പതുക്കെ ബാംഗ്ലൂർ മെട്രോ ദില്ലി മെട്രോയായി മാറുകയാണ്. ഇവർക്കെതിരെ എന്തെങ്കിലും നടപടിയെടുക്കണമെന്നും പെൺകുട്ടി ആൺകുട്ടിയെ ചുംബിക്കുകയാണെന്നും സിറ്റി പൊലീസിനേയും മെട്രോ അധികൃതരേയും ടാഗ് ചെയ്തു കൊണ്ട് യാത്രക്കാരൻ പോസ്റ്റ് ചെയ്തു. എന്നാൽ വീഡിയോ പ്രചരിച്ചതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. അതിനിടെ, ദൃശ്യങ്ങളോട് പ്രതികരിച്ച് സിറ്റി പൊലീസും രംഗത്തെത്തി. നിങ്ങളുടെ പരാതി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ദയവായി നിങ്ങളുടെ കോൺടാക്റ്റ് നമ്പർ മെസേജ് ചെയ്യൂവെന്നുമാണ് പൊലീസ് പ്രതികരിച്ചത്.
ദൃശ്യങ്ങളോട് ചിലർ രോഷം പ്രകടിപ്പിച്ചപ്പോൾ മറ്റു ചിലർ പൊതു ഇടങ്ങളോടുള്ള മര്യാദയും ബഹുമാനവും നിലനിർത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. എന്നാൽ മറ്റുള്ളവർ വ്യക്തികളുടെ സമ്മതമില്ലാതെ വീഡിയോ ചിത്രീകരിച്ചതിനെ ചോദ്യം ചെയ്തപ്പോൾ സെക്യൂരിറ്റിയും ഉദ്യോഗസ്ഥരും ഇത്തരം ആളുകൾക്കെതിരെ നടപടിയെടുക്കണമെന്നും ചിലർ ആവശ്യപ്പെട്ടു. അതേസമയം, വീഡിയോ എപ്പോൾ, എവിടെ വെച്ച് ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല.
ചികിത്സാ ചെലവ് താങ്ങാനാവുന്നില്ല, ഡയാലിസിസ് തയ്യാറെടുപ്പിനിടെ ഭാര്യയെ കൊന്ന് ഭർത്താവ്
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam