
ബെംഗളൂരു: മയക്കുമരുന്ന് കേസിൽ അന്വേഷണം ഊർജ്ജിതമാക്കി കർണാടക ക്രൈംബ്രാഞ്ച്. കന്നഡ സിനിമാതാരം രാഗിണി ദ്വിവേദിയോട് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് നടപടി. നടിയുടെ ഭർത്താവായ ആർടിഒ ഓഫീസറോടും അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ പേർ കേസിൽ അറസ്റ്റിലാകാനുണ്ടെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികൾ നൽകിയ വിവരങ്ങളനുസരിച്ചു കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും എൻസിബി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസ് ഇനി പരിഗണിക്കുന്നത് സെപ്റ്റംബർ 9 നാണ്. അനിഖയാണ് കേസിൽ ഒന്നാം പ്രതി. അനൂപാണ് രണ്ടാം പ്രതി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരിയുടെ പേര് കൂടി പരാമർശിക്കപ്പെട്ടതോടെ വലിയ വിവാദങ്ങളിലേക്കാണ് കേസ് പോകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam