കിഡ്നി തകരാറുമൂലം 11കുട്ടികൾ മരിച്ച സംഭവം: അന്വേഷണം ഊർജ്ജിതം, കഫ് സിറപ്പല്ല മരണത്തിന് കാരണമെന്ന് വാദം

Published : Oct 03, 2025, 03:59 PM IST
child death

Synopsis

കഫ് സിറപ്പുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. എന്നാൽ രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ സൗജന്യമായി നൽകുന്ന കഫ് സിറപ്പ് അല്ല കുട്ടികളുടെ മരണത്തിനിടയാക്കിയത് എന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ദില്ലി: കിഡ്നി തകരാറുമൂലം മധ്യപ്രദേശിലും രാജസ്ഥാനിലും 11കുട്ടികൾ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി സംസ്ഥാന ആരോഗ്യവകുപ്പുകൾ. കുട്ടികളുടെ മരണകാരണം ചുമയ്ക്ക് നൽകിയ കഫ് സിറപ്പ് ആണെന്ന ആരോപണത്തിലാണ് പരിശോധന നടക്കുന്നത്. കഫ് സിറപ്പുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. എന്നാൽ രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ സൗജന്യമായി നൽകുന്ന കഫ് സിറപ്പ് അല്ല കുട്ടികളുടെ മരണത്തിനിടയാക്കിയത് എന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമല്ല കുട്ടികൾക്ക് കഫ് സിറപ്പ് നൽകിയതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം നാഷണൽ സെൻട്രൽ ഫോർ ഡിസീസ് കൺട്രോൾ നടത്തിയ 500 പരിശോധന ഫലങ്ങൾ നെഗറ്റീവ് ആണെന്നും സംസ്ഥാന സർക്കാറാണ് വിഷയത്തിൽ അന്വേഷണം നടത്തുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'