
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കാല്‍ തൊടുന്ന ഐപിഎസ് ഓഫീസറുടെ ദൃശ്യങ്ങള്‍ പുറത്ത്. കേക്ക് വായില്‍ വച്ചു നല്‍കുമ്പോഴാണ് ഓഫീസര്‍ മുഖ്യമന്ത്രിയുടെ കാലില്‍ തൊട്ട് നെറുകയില്‍ വയ്ക്കുന്നത്. തൊട്ടടുത്തുള്ള അതേ റാങ്കിലുള്ള മറ്റൊരു ഓഫീസര്‍ക്കും മമത കേക്ക് നല്‍കുന്നുണ്ട്.
സിസിടിവി ദൃശ്യങ്ങളാണ് വൈറലാകുന്നത്. പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ രാജീവ് മിശ്രയാണ് കാലില്‍ തൊടുന്നത്. അയാള്‍ യൂണിഫോം ധരിച്ചിരുന്നു. കൊല്‍ക്കത്തയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ ദിഘയില്‍ ഒരാഴ്ച മുമ്പ് മമത ബാനര്‍ജി എത്തിയപ്പോഴായിരുന്നു സംഭവമെന്നാണ് കരുതുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam