ഗുജറാത്തിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം; 10 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്, രക്ഷാപ്രവ‍ർത്തനം തുടരുന്നു

Published : Sep 10, 2026, 12:40 AM IST
gandhinagar building accident

Synopsis

പത്തോളം തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നാല് തൊഴിലാളികളെ രക്ഷിച്ചിട്ടുണ്ട്. അ​ഗ്നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തുണ്ട്. കെട്ടിടാവശിഷ്ടങ്ങൾ നീക്കി രക്ഷാപ്രവർത്തനം തുടരുകയാണ്.

​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ് സ്ലാബ് തകർന്നുവീണാണ് അപകടമുണ്ടായത്. പത്തോളം തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നാല് തൊഴിലാളികളെ രക്ഷിച്ചിട്ടുണ്ട്. അ​ഗ്നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തുണ്ട്. കെട്ടിടാവശിഷ്ടങ്ങൾ നീക്കി രക്ഷാപ്രവർത്തനം തുടരുകയാണ്.

ബുധനാഴ്ച രാത്രി ഒൻപതുമണിയോടെയാണ് കുദാസൻ മേഖലയിലെ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടമുണ്ടായത്. ഇരുമ്പ് സ്ലാബ് സ്ഥാപിക്കുന്നതിനിടെ ഇത് തകർന്നുവീണ് അപകടമുണ്ടായെന്നാണ് പ്രാഥമികവിവരം. 15-ഓളം തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നതെന്നും പറയുന്നു. അപകടത്തിന് പിന്നാലെ പൊലീസും അ​ഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

താഴത്തെ നിലയിലെ ഭിത്തി പൊളിച്ചുമാറ്റി; ഡൽഹിയിലെ ദുരന്തകാരണം നിർമാണത്തിലെ പിഴവെന്ന് സൂചന
ജാർഖണ്ഡിലെ വോട്ടർപട്ടികയിൽ അഫ്​ഗാൻ പൗരന്മാരും, കണ്ടെത്തിയത് എസ്ഐആ‍ർ നടപടികൾക്കിടെ; അന്വേഷണത്തിന് നിർദേശം