പാക് ചാരൻ വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് ഇന്ത്യയിലേക്ക് കള്ളനോട്ട് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി

Published : Sep 22, 2022, 11:56 AM IST
പാക് ചാരൻ വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് ഇന്ത്യയിലേക്ക് കള്ളനോട്ട് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി

Synopsis

ഇന്ത്യയിലേക്ക് കള്ളനോട്ട് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് കൊല്ലപ്പെട്ട ലാൽ ദർജി. ഡി കമ്പനി അടക്കമുള്ള മുംബെ അധോലോക സംഘങ്ങൾക്ക് വേണ്ട ലോജിസ്റ്റിക് സപ്പോർട്ട് നൽകിയിരുന്നത് ഇയാളായിരുന്നു

ദില്ലി: പാക് ചാര സംഘടനയായ ഐഎസ്‌ഐ ഏജന്റ് ലാൽ ദർജി എന്ന ലാൽ മുഹമ്മദ് നേപ്പാളിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഇന്ത്യയിലേക്ക് കള്ളനോട്ട് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് കൊല്ലപ്പെട്ട ലാൽ ദർജി. ഡി കമ്പനി അടക്കമുള്ള മുംബെ അധോലോക സംഘങ്ങൾക്ക് വേണ്ട ലോജിസ്റ്റിക് സപ്പോർട്ട് നൽകിയിരുന്നത് ഇയാളായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അജ്ഞാതരായ അക്രമികൾ ഇയാളെ വെടിവച്ച് വീഴ്ത്തുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. വീട്ടിൽ നിന്ന് കാറിലേക്ക് കയറുന്നതിനിടെയായിരുന്നു ആക്രമണം. വെടിയേറ്റ ലാൽ ദർജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇന്ത്യയിലേക്ക് കള്ളനോട്ട് എത്തിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് ലാൽ ദർജി എന്ന ലാൽ മുഹമ്മദ്. പാക്കിസ്ഥാൻ, ബംഗ്ലാദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് കള്ളനോട്ട് നേപ്പാളിൽ എത്തിച്ച്, ഇന്ത്യയിലേക്ക് കടത്തുന്നതായിരുന്നു ലാൽ മുഹമ്മദ് ഉൾപ്പെട്ട ശൃംഖലയുടെ പ്രവർത്തന രീതി. 

 

PREV
click me!

Recommended Stories

ദ്വിദിന സന്ദർശനം; രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ
പ്രതിനായക സ്ഥാനത്ത് ഇവിടെ സാക്ഷാൽ വിജയ്! തമിഴക വെട്രി കഴകത്തെ വിറപ്പിച്ച ഇഷ, 'ലേഡി സിങ്കം' എന്ന് വിളിച്ച് സോഷ്യൽ മീഡിയ