കേരളത്തിലെ ഐഎസ് ഭീകരസാന്നിധ്യം; യുഎൻ റിപ്പോര്‍ട്ട് വാസ്തവവിരുദ്ധമെന്ന് കേന്ദ്ര സര്‍ക്കാർ

Published : Sep 20, 2020, 09:52 PM ISTUpdated : Sep 20, 2020, 10:09 PM IST
കേരളത്തിലെ ഐഎസ് ഭീകരസാന്നിധ്യം; യുഎൻ റിപ്പോര്‍ട്ട് വാസ്തവവിരുദ്ധമെന്ന് കേന്ദ്ര സര്‍ക്കാർ

Synopsis

കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഢി കൊടിക്കുന്നിൽ സുരേഷിനെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം

ദില്ലി: കേരളത്തിലും കർണ്ണാടകയിലും ഐഎസ് ഭീകരരുടെ വൻസാന്നിധ്യമെന്ന റിപ്പോർട് തളളി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച യുഎൻ റിപ്പോർട്ട് വാസ്തവവിരുദ്ധമെന്ന് ആഭ്യന്തരസഹമന്ത്രി കിഷൻ വ്യക്തമാക്കി. കൊടിക്കുന്നേൽ സുരേഷ് എംപിക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഐഎസ് സാന്നിധ്യം സംബന്ധിച്ച റിപ്പോര്‍ട്ടിൽ നിലപാട് വ്യക്തമാക്കിയത്. 

കേരളത്തിലും കര്‍ണാടകയിലും ഐഎസ് ഭീകര സാന്നിധ്യം വൻതോതിൽ ഉണ്ടെന്ന് പറയുന്നത് വസ്തുതകൾക്ക് നിരക്കുന്ന കാര്യമല്ലെന്നാണ് കേന്ദ്രസർക്കാര്‍ വിശദീകരിക്കുന്നത്. എന്നാൽ ഐഎസ് ലഷ്കർ ഇ തയ്ബ സംഘടനകളുടെ പ്രവര്‍ത്തനം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഭീകരവാദ പ്രവർത്തനങ്ങൾക്ക് എതിരെ സര്‍ക്കാര്‍ കര്‍ശന നടപടികളെടുക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു