
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടെലിഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പശ്ചിമേഷ്യയിലെ സാഹചര്യം ഇരുവരും വിലയിരുത്തി. ഗാസ സമാധാന പദ്ധതി അടക്കമുള്ള നീക്കങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ നരേന്ദ്ര മോദി അറിയിച്ചു. എല്ലാ തരത്തിലുള്ള ഭീകരവാദത്തെയും ചെറുക്കുമെന്നും ഇരു നേതാക്കളും വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ജോർദാൻ സന്ദർശിക്കാനിരിക്കെയാണ് രണ്ടു നേതാക്കൾക്കുമിടയിലെ ടെലിഫോൺ സംഭാഷണം നടന്നത്. ഇന്ത്യയും -ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്ന കാര്യങ്ങളടക്കം ഇരുവരും സംസാരിച്ചു.