വ്യക്തികളുടെ സ്വകാര്യജീവിതത്തിൽ ഇടപെടില്ല, പക്ഷേ വിവാഹം നയപരമായ വിഷയമാണ്; കേന്ദ്രമന്ത്രി കിരൺ റിജിജു

Published : Mar 13, 2023, 09:54 PM IST
വ്യക്തികളുടെ സ്വകാര്യജീവിതത്തിൽ ഇടപെടില്ല, പക്ഷേ വിവാഹം നയപരമായ വിഷയമാണ്; കേന്ദ്രമന്ത്രി കിരൺ റിജിജു

Synopsis

സർക്കാർ വ്യക്തികളുടെ സ്വാതന്ത്ര്യം, വ്യക്തിപരമായ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യില്ല. അതിനെക്കുറിച്ച് നിങ്ങൾക്ക് കൃത്യമായ ധാരണയുണ്ടായിരിക്കണം. കൃത്യമായ ഒരു വേർതിരിവ് തന്നെ പറയുന്നുണ്ടെന്നും പാർലമെന്റിന്റെ പുറത്ത് മാധ്യമങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു. 

ദില്ലി: വ്യക്തികളുടെ സ്വകാര്യജീവിതത്തിൽ ഇടപെടില്ലെന്നും പക്ഷേ വിവാഹമെന്ന സമ്പ്രദായം നയപരമായ വിഷയമാണെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു. സ്വവർ​ഗ വിവാഹങ്ങളെ എതിർത്ത് സുപ്രീംകോടതിയിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. തുടർന്നാണ് വിഷയത്തിൽ മന്ത്രിയുടെ പ്രതികരണം. സർക്കാർ വ്യക്തികളുടെ സ്വകാര്യജീവിതത്തിൽ ഇടപെടില്ലെന്നും വിവാഹമെന്ന സമ്പ്രദായം നയപരമായ വിഷയമാണെന്നും മന്ത്രി പറഞ്ഞു.

സർക്കാർ വ്യക്തികളുടെ സ്വാതന്ത്ര്യം, വ്യക്തിപരമായ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യില്ല. അതിനെക്കുറിച്ച് നിങ്ങൾക്ക് കൃത്യമായ ധാരണയുണ്ടായിരിക്കണം. കൃത്യമായ ഒരു വേർതിരിവ് തന്നെ പറയുന്നുണ്ടെന്നും പാർലമെന്റിന്റെ പുറത്ത് മാധ്യമങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു. 

സ്വവർ​ഗ വിവാഹം പാരമ്പര്യത്തിനും സംസ്കാരത്തിനും വിരുദ്ധമാണ്. ഭാര്യാ ഭർതൃ സങ്കൽപവുമായി ചേർന്നു പോകില്ലെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. ദില്ലി ഹൈക്കോടതിയിൽ വന്ന ഒരു കൂട്ടം ഹർജികളിൽ അന്നും കേന്ദ്രം സമാനമായ നിലപാടാണ് എടുത്തത്. അടുത്തയാഴ്ച സുപ്രീം കോടതി ഇതുമായി ബന്ധപ്പെട്ടുള്ള ഒരു ഹർജി പരി​ഗണിക്കുന്നുണ്ട്. ആ ഹർജിയിൽ കേന്ദ്രം സമാനമായ നിലപാട് അറിയിച്ചിരിക്കുന്നു എന്നാണ് അറിവ്.

യുപിയിൽ ജയിൽ മോചിതനായി ആറ് ആഴ്ചയ്ക്ക് ശേഷം സിദ്ദീഖ് കാപ്പൻ കേരളത്തിലെത്തി, സ്വീകരിച്ച് കുടുംബാംഗങ്ങൾ

ഭാര്യാ ഭർ‌തൃ സങ്കൽപവുമായി ചേർന്നു പോകുന്ന ഒന്നല്ല ഇത്. മാത്രമല്ല ഇന്ത്യയിലെ നിലവിലെ പാരമ്പര്യവുമായി, ഭാരതസംസ്കാരവുമായി ബന്ധപ്പെട്ട് നിൽക്കുന്ന കാര്യമല്ല. അതുകൊണ്ട് തന്നെ സ്വവർ​ഗ വിവാഹത്തെ അം​ഗീകരിക്കാൻ കഴിയില്ല എന്നാണ് കേന്ദ്രസർക്കാർ  വ്യക്തമാക്കുന്നത്. സ്വവർ​ഗരതി കുറ്റകൃത്യമാക്കുന്ന ഐപിസി 377 റദ്ദാക്കിയത് കൊണ്ട് ഇതിന് നിയമപരമായി സാധ്യതയില്ല എന്നും കേന്ദ്രം വ്യക്തമാക്കുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ