അനധികൃത നിര്‍മാണം: ചന്ദ്രബാബു നായിഡുവിന്‍റെ ഔദ്യോഗിക വസതിയും പൊളിക്കുമെന്ന് ജഗൻ മോഹൻ റെഡ്ഡി

By Web TeamFirst Published Jun 25, 2019, 3:42 PM IST
Highlights

ഔദ്യോഗിക വസതി അനധികൃത നിർമാണം, കൃഷ്ണാ നദീ തീരത്തെ എല്ലാ അനധികൃത കെട്ടിടങ്ങളും പൊളിക്കുമെന്നും ആർക്കും ഇളവുണ്ടാകില്ലെന്നും ജഗൻ മോഹൻ റെഡ്ഢി

ഹൈദരബാദ്: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഔദ്യോഗിക വസതിയും പൊളിക്കുമെന്ന് മുഖ്യമന്ത്രി ജഗമോഹന്‍ റെഡ്ഡി. ചന്ദ്രബാബു നായിഡുവിന്‍റെ ഔദ്യോഗിക വസതി അനധികൃത നിർമാണമെന്നും കൃഷ്ണാ നദീ തീരത്തെ എല്ലാ അനധികൃത കെട്ടിടങ്ങളും പൊളിക്കുമെന്നും ആർക്കും ഇളവുണ്ടാകില്ലെന്നും ജഗൻ മോഹൻ റെഡ്ഡി വ്യക്തമാക്കി. നായിഡുവിന്‍റെ വീടിനോട് ചേർന്നുള്ള പ്രജാവേദികെ ഓഫിസ് കെട്ടിടം പൊളിക്കാൻ ഇന്നലെ ഉത്തരവിട്ടിരുന്നു. അമരാവതിയിലെ  ഔദ്യോഗിക വസതിയോട് ചേർന്നായിരുന്നു നായിഡു പ്രജാ വേദികെ എന്ന കെട്ടിടം നിര്‍മിച്ചത്. എന്നാല്‍ ജഗന്‍ മോഹന്‍ റെഡ്ഡി പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് ടി ഡി പി നേതാക്കള്‍ കുറ്റപ്പെടുത്തി. 

click me!