ജയിൽ ഡിജിപിയുടെ കൊലപാതകം; വീട്ടുജോലിക്കാരൻ പിടിയിൽ; ചോദ്യം ചെയ്യുകയാണെന്ന് പൊലീസ്

Published : Oct 04, 2022, 02:41 PM ISTUpdated : Oct 04, 2022, 02:50 PM IST
ജയിൽ ഡിജിപിയുടെ കൊലപാതകം; വീട്ടുജോലിക്കാരൻ പിടിയിൽ; ചോദ്യം ചെയ്യുകയാണെന്ന് പൊലീസ്

Synopsis

ജമ്മു കാശ്മീർ പൊലീസാണ് യാസിർ അഹമ്മദിനെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്യുകയാണ് എന്ന് ജമ്മു എഡിജിപി അറിയിച്ചു.

ശ്രീന​ഗർ: ജമ്മു കശ്മീരിൽ ജയിൽ ഡിജിപി ഹേമന്ത് ലോ​ഹിയയുടെ കൊലപാതകത്തിൽ പൊലീസ് അന്വേഷിച്ചു കൊണ്ടിരുന്ന വീട്ടുജോലിക്കാരൻ പിടിയിൽ. ജമ്മു കാശ്മീർ പൊലീസാണ് യാസിർ അഹമ്മദിനെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്യുകയാണ് എന്ന് ജമ്മു എഡിജിപി അറിയിച്ചു. ദുരൂഹ സാഹചര്യത്തിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിലാണ് ജയിൽ ഡിജിപിയെ സ്വവസതിയിൽ കാണപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ വീട്ടുജോലിക്കാരനായ യാസിർ അഹമ്മദാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നി​ഗമനം. യാസിർ അഹമ്മദിനായി പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിരുന്നു. 

മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് അക്രമിച്ചത്. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താനും ശ്രമിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് യാസിർ അഹമ്മദ്  എന്നും ഡിജിപി പറഞ്ഞു.  ഉദയ്വാലയിലുള്ള വസതിയില്‍ കഴുത്ത് മുറിച്ച് കൊല്ലപ്പെട്ട നിലയിലാണ് ലോഹ്യയെ കണ്ടെത്തിയത്.1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലോഹ്യയ്ക്ക് 57 വയസായിരുന്നു. ജമ്മുകശ്മീരിലെ ജയിലുകളുടെ ചുമതലയില്‍ ഓഗസ്റ്റ് മാസത്തിലാണ് ലോഹ്യ നിയമിതനായത്. 

ഞെട്ടലോടെ കശ്മീർ; ജയിൽ ഡിജിപിയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി, വീട്ടുജോലിക്കാരനെ കാണാനില്ല, അന്വേഷണം

ജയില്‍ ഡിജിപിയെ കഴുത്തറുത്ത് കൊന്നത് വീട്ടുജോലിക്കാരന്‍, ചിത്രം പുറത്തുവിട്ട് പൊലീസ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

14 ലക്ഷത്തിലധികം പേർ കണ്ട വീഡിയോ! കൈകാണിച്ചാൽ ട്രെയിൻ നിർത്തില്ലെന്നോ? വയോധികക്കായി സ്റ്റോപ്പിട്ട ലോക്കോ പൈലറ്റിന് കയ്യടിച്ച് നെറ്റിസൺസ്
'കേന്ദ്ര ഏജൻസികളിൽ നിന്ന് ഞങ്ങളെ രക്ഷിക്കൂ'; സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് മമതയുടെ അഭ്യർത്ഥന; 'ജനങ്ങളെയും ഭരണഘടനയേയും സംരക്ഷിക്കണം'