
ഡെറാഡൂൺ : ചൊവ്വാ ദോഷം മുതൽ ജലദോഷം വരെ മാറാൻ പൂജ ചെയ്യുന്നവരും കല്യാണം മുതൽ ജോലി കിട്ടാൻ വരെ വഴിപാടുകൾ നടത്തുന്നവരും ഉള്ള നാട്ടിൽ സമാനമായ മറ്റൊരു ദോഷം തീര്‍ക്കാൻ വഴിയൊരുക്കുന്നത് ജയിലാണ്. ജാതകത്തിൽ തടവിൽ കിടക്കാൻ യോഗമുണ്ടെങ്കിൽ അത് അവസാനിപ്പിക്കാനാണ് ഉത്തരാഖണ്ഡിലെ ജയിലിൽ തടവറകൾ വാടകയ്ക്ക് നൽകുന്നത്.
ഇതൊരു തമാശയല്ല, 500 രൂപ വാടകയ്ക്കാണ് ജയിലറകൾ തുറന്നുകൊടുക്കുന്നത്. ഇത്തരത്തിൽ പണം നൽകി വാടകയ്ക്ക് ജയിൽ അറ തുറന്ന് നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ ജയിലാവുകയാണ് ഹൽദ്വാനി ജയിൽ. ജാതക പ്രകാരമുള്ള ദോഷം തീര്‍ക്കാൻ ആണ് ഇത്. ഇത്ര നാൾ ജയിലിൽ കിടക്കാൻ യോഗമുണ്ടെന്ന് ജാതകം നോക്കി പ്രവചിച്ചിട്ടുണ്ടെങ്കിൽ ആ ദോഷം തീര്‍ക്കാൻ 500 രൂപ ദിവസ വാടകയ്ക്ക് ജയിലിൽ കഴിയാം. ഒരാൾ ജയിലിൽ കഴിയാൻ തയ്യാറാവുകയാണെങ്കിൽ അവര്‍ക്കായി ജയിലിൽ പ്രത്യേക മുറിയൊരുക്കും. ഈ വിചിത്രമായ നടപടിക്ക് ഹെഡ്ക്വാര്‍ട്ടേഴ്സിൽ നിന്ന് അനുമതി വാങ്ങുകയും വേണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam