'സഖ്യത്തിനായി പിച്ചച്ചട്ടിയുമായി ഇരക്കുന്നു, സ്വയം പ്രഖ്യാപിത ചാണക്യൻ'; അമിത് ഷായെ പരിഹസിച്ച് ജയറാം രമേശ്

Published : Jun 05, 2024, 06:32 PM IST
'സഖ്യത്തിനായി പിച്ചച്ചട്ടിയുമായി ഇരക്കുന്നു, സ്വയം പ്രഖ്യാപിത ചാണക്യൻ'; അമിത് ഷായെ പരിഹസിച്ച് ജയറാം രമേശ്

Synopsis

സ്വയം പ്രഖ്യാപിത ചാണക്യൻ സ്വയം വിരിച്ച വലയിൽ കുടുങ്ങിയെന്ന് ജയറാം രമേശ് പറഞ്ഞു. സഖ്യത്തിനായി പിച്ചച്ചട്ടിയുമായി ഇരക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

ദില്ലി: അമിത് ഷായ്ക്കെതിരെ രൂക്ഷ പരിഹാസവുമായി ജയറാം രമേശ്. സ്വയം പ്രഖ്യാപിത ചാണക്യൻ സ്വയം വിരിച്ച വലയിൽ കുടുങ്ങിയെന്ന് ജയറാം രമേശ് പറഞ്ഞു. സഖ്യത്തിനായി പിച്ചച്ചട്ടിയുമായി ഇരക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം, ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനെയും ജെഡിയുവിന്‍റെ നിതീഷ് കുമാറിനെയും പഴയ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ച് ശിവ സേന ഉദ്ദവ് താക്കറെ പക്ഷം രംഗത്ത് വന്നിരുന്നു. 

ബിജെപി എങ്ങനെയാണ് നിങ്ങളോട് പെരുമാറിയതെന്ന് ഓര്‍ക്കണമെന്നാണ് ഓര്‍മ്മപ്പെടുത്തല്‍. ഒരു 'സ്വേച്ഛാധിപതി'യോട് കൈകോർക്കണോയെന്ന് ചിന്തിക്കമെന്നും ഉദ്ദവ് താക്കറെ പക്ഷം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തിൽ അടുത്ത എൻഡിഎ സർക്കാർ രൂപീകരണത്തിന് ഈ രണ്ട് നേതാക്കളുടെ പിന്തുണ പ്രധാനമാണ്.

''ബിജെപി തന്നോട് എങ്ങനെയാണ് പെരുമാറിയതെന്ന് ചന്ദ്രബാബു നായിഡു ഓർക്കണം. നിതീഷ് കുമാറും പഴയ കാര്യങ്ങള്‍ മറക്കരുത്.  അമരാവതി തലസ്ഥാനമായി വികസിപ്പിക്കാൻ ആഗ്രഹിച്ച ചന്ദ്രബാബു നായിഡുവിന് ബിജെപി ഒരു പൈസ പോലും നൽകിയില്ല. ഞങ്ങൾ പ്രതീക്ഷയിലാണ്. 

സർക്കാർ രൂപീകരിക്കാൻ എല്ലാവരും ശ്രമിക്കണം. എന്താണ് തെറ്റ്? അവർ ബിജെപി ഒറ്റയ്ക്ക് 400 സീറ്റ് നേടുമെന്നാണ് പറഞ്ഞിരുന്നത്.  ഇപ്പോൾ അവർ പറയുന്നത് എൻഡിഎയെക്കുറിച്ചാണ്. അവരുടെ ഭാഷ മാറി. ആവശ്യമെങ്കിൽ ഉദ്ദവ് താക്കറെയും ദില്ലിയില്‍ എത്തും'' - ശിവ സേന ഉദ്ദവ് താക്കറെ പക്ഷംനേതാവ് അരവിന്ദ് സാവന്ത് പറഞ്ഞു. 

രണ്ടില കൊഴിഞ്ഞപ്പോൾ ചിരിക്കുന്നത് കോട്ടയത്തെ കോണ്‍ഗ്രസ്, മധുര പ്രതികാരം; ജോസിന് മുന്നിൽ ഇനിയെന്ത്?

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തമിഴ്‌നാട് രാഷ്ട്രീയം കലങ്ങിമറിയുന്നു, വിജയ് ഒറ്റപ്പെടുന്നു; ഡിഎംകെ പാളയത്തിലേക്ക് ചുവടുമാറ്റി എഐഎഡിഎംകെ എംഎൽഎ; ദിനകരൻ എൻഡിഎയിൽ
സനാതന ധർമ്മത്തെക്കുറിച്ചുള്ള പരാമർശങ്ങൾ: ഉദയനിധി സ്റ്റാലിന്‍റേത് വിദ്വേഷ പ്രസംഗം ആണെന്ന് മദ്രാസ് ഹൈക്കോടതി