
കശ്മീര്‍: പുല്‍വാമ ഭീകരാക്രമണ കേസില്‍ ഒരാളെ എന്‍ഐഎ അറസ്റ്റ് ചെയ്തു. അക്രമണം നടത്തിയ ചാവേറിന് താമസവും മറ്റ് സൗകര്യങ്ങളുമൊരുക്കിയ ജയ്ഷെ മുഹമ്മദ് അനുഭാവി ശാക്കിർ ബഷീർ മഗ്രേയാണ് അറസ്റ്റിലായത്. വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ 15 ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.
ചാവേറായ ആദില്‍ മുഹമ്മദ് ഖാനും സഹായിയായിരുന്ന പാക്കിസ്ഥാന്‍ ഭീകരന്‍ മുഹമ്മദ് ഉമർ ഫാറൂഖും താമസിച്ചത് ഇയാളുടെ വീട്ടിലാണെന്നാണ് എന്‍ഐഎ വിശദമാക്കുന്നത്. 2018 അവസാനം മുതല്‍ ആക്രമണം നടന്ന 2019 ഫിബ്രവരി 14 വരെ ഇവർ അറസ്റ്റിലായ ശാക്കിർ ബഷീർ മഗ്രേയുടെ വീട്ടിലാണ് താമസിച്ചതെന്ന് എന്‍ഐഎ അറിയിച്ചു.
പുൽവാമ കേസിലെ പ്രതിക്ക് ജാമ്യം എന്ന വാര്‍ത്ത തെറ്റെന്ന് എന്‍ഐഎ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam