ദില്ലി ജാമിഅ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ മര്‍ദ്ദനം

By Web TeamFirst Published Oct 22, 2019, 7:27 PM IST
Highlights

സര്‍വകലാശാല ക്യാമ്പസില്‍ ഇസ്രായേലുമായി സഹകരിച്ച് പരിപാടി സംഘടിപ്പിച്ചതിനെതിരെയാണ് ഐസയുള്‍പ്പെടുയുള്ള സംഘടനയിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. 

ദില്ലി: ജാമിഅ മിലിയ ഇസ്ലാമിക് സര്‍വകലാശാലയില്‍ വിദ്യാർത്ഥികൾക്ക് മർദ്ദനം. പ്രതിഷേധം നടത്തിയതിന് അഞ്ച് വിദ്യാർത്ഥികൾക്ക് അന്യായമായി  കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെതിരെ ഇന്ന് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിനിടെയാണ് മർദ്ദനം. വൈസ് ചാൻസലർ ഗുണ്ടകളെ ഉപയോഗിച്ച് മർദ്ദിച്ചുവെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.

സര്‍വകലാശാല ക്യാമ്പസില്‍ ഇസ്രായേലുമായി സഹകരിച്ച് പരിപാടി സംഘടിപ്പിച്ചതിനെതിരെയാണ് ഐസയുള്‍പ്പെടുയുള്ള സംഘടനയിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് അധികൃതര്‍ ഇവര്‍ക്ക് കാരണം കാണിയ്ക്കല്‍ നോട്ടീസ് നല്‍കി. നോട്ടീസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ ചൊവ്വാഴ്ച സമരം നടത്തിയത്.

സമാധാനപരമായി സമരം നടത്തിയ തങ്ങള്‍ക്കുനേരെ സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ആര്‍എസ്എസിന്‍റെ നിര്‍ദേശമനുസരിച്ചാണ് വൈസ് ചാന്‍സലര്‍ പ്രവര്‍ത്തിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ക്യാമ്പസിനകത്ത് വിദ്യാര്‍ത്ഥികള്‍ ഇസ്രായേല്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കുകയും പലസ്തീന്‍ പതാക ഉയര്‍ത്തിയതായും ആരോപണമുണ്ട്. 
 

click me!