പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഏഴാം വാർഷികം, കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ

Published : Aug 05, 2026, 06:32 AM IST
jammu kashmir protest

Synopsis

സംസ്ഥാന പദവി തിരികെ നൽകാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികൾ ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ ഡൽഹിയിലും കശ്മീരിലും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

ദില്ലി: പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീർ കനത്ത സുരക്ഷാ ജാഗ്രതയിൽ. സംസ്ഥാന പദവി തിരികെ നൽകാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികൾ ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ ഡൽഹിയിലും കശ്മീരിലും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. 2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്. ഏഴ് വർഷം പിന്നിട്ടിട്ടും സംസ്ഥാന പദവി പുനഃസ്ഥാപിക്കാത്തത് വലിയ വഞ്ചനയാണെന്നാണ് നാഷണൽ കോൺഫറൻസ്, പിഡിപി, അപ്നി പാർട്ടി തുടങ്ങിയ കക്ഷികളുടെ പ്രധാന ആരോപണം.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന പദവി തിരികെ നൽകുന്നതിൽ തീരുമാനമെടുക്കാമെന്ന സുപ്രീം കോടതിയിലെ ഉറപ്പ് കേന്ദ്ര സർക്കാർ പാലിച്ചില്ലെന്നാണ് പ്രധാന വിമർശനം. ഇതിന്റെ പശ്ചാത്തലത്തിൽ നാഷണൽ കോൺഫറൻസിന്റെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണിയുടെ സഹകരണത്തോടെ പാർലമെന്റ് വളപ്പിൽ ഇന്ന് പ്രതിഷേധം നടക്കും. അതേസമയം, കശ്മീർ താഴ്വരയിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധിക്കാനാണ് പിഡിപിയുടെ തീരുമാനം. എന്നാൽ ഇവയുടെ പ്രതിഷേധങ്ങൾക്ക് പൊലീസ് അനുമതി നൽകാത്തതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ താഴ്വരയിലുടനീളം സുരക്ഷ അതിശക്തമാക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാഷ്ട്രീയ പാർട്ടി ആക്കാനുള്ള പദ്ധതിയില്ല, സിജെപിയുടെ നിർണായക യോഗം ഇന്ന് തുടങ്ങും
അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷം, പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ദമാകും