
ദില്ലി: സമരത്തിലെ പൊലീസ് നടപടിയില്‍ അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പാര്‍ലമെന്‍റ് സ്തംഭിപ്പിക്കും. ലോക് സഭയിലും രാജ്യസഭയിലും ചര്‍ച്ചക്ക് നോട്ടീസ് നല്‍കും. പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ ഇന്നും തള്ളാനാണ് സാധ്യത. അയോധ്യ ക്ഷേത്ര കൊള്ളയിലും പാര്‍ലമെന്‍റിനകത്തും പുറത്തും നിലപാട് കടുപ്പിക്കും. പാർലമെൻ്റിലെ പ്രേരണ സ്ഥലത്ത് നിന്ന് മകർ ദ്വാറിലേക്ക് രാവിലെ പത്ത് മണിക്ക് അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ടും, രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടും , ജമ്മു കശ്മീരിന് സംസ്ഥാന പദവി ആവശ്യപ്പെട്ടും പ്രതിപക്ഷ എംപിമാർ മാർച്ച് നടത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam