ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്കെതിരെ പാർട്ടിയിൽ കലാപക്കൊടി; അന്ത്യശാസനം നൽകി 25 എംഎൽഎമാർ

Published : Nov 01, 2026, 12:49 PM IST
Omar Abdullah

Synopsis

ജമ്മു കശ്മീരിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്ക് എതിരെ 25 നാഷണൽ കോൺഫറൻസ് എംഎൽഎമാരുടെ കലാപം. എട്ട് മന്ത്രിമാരെയും മുഖ്യമന്ത്രിയുടെ ഉപദേശകനെയും മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇവർ അന്ത്യശാസനം നൽകി. രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുത്തില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ശ്രീനഗർ: ജമ്മു കശ്മീരിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്ക് എതിരെ കലാപം. എട്ട് മന്ത്രിമാരെയും മുഖ്യമന്ത്രിയുടെ ഉപദേശകനെയും മാറ്റണമെന്ന് 25 എംഎൽഎമാർ ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുത്തില്ലെങ്കിൽ തുടർനടപടി എന്നാണ് മുന്നറിയിപ്പ്. പാർട്ടിയുടെ 41 എംഎൽഎമാരിൽ 25 പേർ യോഗം ചേർന്നു. നാഷണൽ കോൺഫറൻസ് സർക്കാർ ഉടൻ വീഴുമെന്ന് ബിജെപി നേതാക്കൾ പ്രതികരിച്ചു. ഒമർ അബ്ദുള്ള വിവാഹത്തിനായി ദില്ലിയിൽ ഉള്ളപ്പോഴാണ് എംഎൽഎമാരുടെ കലാപം. നവംബർ മൂന്നിന് രാജി നൽകുമെന്ന് പാർട്ടി എംപി ആഗാ റുഹുല്ലാ മെഹ്ദി മുന്നറിയിപ്പ് നൽകി.

മന്ത്രിസഭാ വികസനത്തിന് ശേഷം ദിവസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ വലിയൊരു വിമത നീക്കത്തെ നേരിടുകയാണ്. നാഷണൽ കോൺഫറൻസിലെ ഒരു കൂട്ടം എംഎൽഎമാർ വെള്ളിയാഴ്ച ദീർഘനേരം യോഗം ചേരുകയും മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനും അന്ത്യശാസനം നൽകുകയും ചെയ്തിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനെയും ചില മന്ത്രിമാരെയും മാറ്റണമെന്നാണ് വിമത എംഎൽഎമാരുടെ പ്രധാന ആവശ്യം. ഭരണത്തിൽ കൂടുതൽ ഉത്തരവാദിത്തവും അടുത്തിടെ നടന്ന മന്ത്രിസഭാ പുനഃസംഘടനയിലെ മാനദണ്ഡങ്ങളിൽ സുതാര്യതയും അവർ ആവശ്യപ്പെടുന്നു.

എംഎൽഎ കൈസർ ജംഷീദ് ലോണിന്റെ വസതിയിലാണ് യോഗം നടന്നത്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് നാസിർ അസ്ലം വാനിയെ മാറ്റണമെന്നും ഡെപ്യൂട്ടി മുഖ്യമന്ത്രി സുരീന്ദർ ചൗധരി ഉൾപ്പെടെയുള്ള ചില മന്ത്രിമാരെ നീക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയത്തിൽ എംഎൽഎമാർ ഒപ്പുവച്ചെന്നാണ് വിവരം. "ഞങ്ങളുടെ ആവശ്യങ്ങൾ അറിയിക്കാൻ മുഖ്യമന്ത്രിയെ കാണണം. ഞങ്ങൾ പാർട്ടിക്ക് എതിരല്ല, എന്നാൽ കാര്യങ്ങൾ ഇനിയും പഴയതുപോലെ തുടരാൻ കഴിയില്ല. മുഖ്യമന്ത്രി ഞങ്ങളെ കേൾക്കുകയും പാർട്ടിയുടെയും സർക്കാരിന്റെയും താല്പര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തുകയും വേണം. പാർട്ടിയും സർക്കാരും ഏതാനും ചില വ്യക്തികളുടെ കുടുംബസ്വത്തായി മാറുന്നില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു"- എന്നാണ് എംഎൽഎമാർ പറഞ്ഞത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാഹുൽ ​ഗാന്ധി നയിക്കുന്നു, പ്രതിപക്ഷം ഒറ്റക്കെട്ട്, ദില്ലിയെ വിറപ്പിച്ച് ഇന്ത്യാ സഖ്യത്തിന്റെ 'ചലോ ദില്ലി'ക്ക് തുടക്കം
ജാമ്യം നേടി ജയിലില്‍ നിന്ന് പുറത്തിറങ്ങി, തൊട്ടുപിന്നാലെ തട്ടിപ്പ് കേസിൽ മുൻ മന്ത്രി അസം ഖാനെ കസ്റ്റഡിയിലെടുത്ത് ഇ.ഡി