'ഞാൻ പോകുന്നു, മരണ ശേഷം മറ്റൊരു വിവാഹം കഴിക്കണം'; പതിനെട്ടാം നിലിയിൽ നിന്നും ചാടി യുവതിയും മകനും ജീവനൊടുക്കി

Published : Nov 01, 2026, 12:00 AM IST
Woman commits suicide

Synopsis

യുവതിയും മകനും ലിഫ്റ്റിൽ പതിനെട്ടാം നിലയിലേക്ക് പോകുന്നത് കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ചാടുന്നതിന് മുൻപ് ഇവർ ചെരിപ്പുകൾ അഴിച്ചു വയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വീട്ടിൽനിന്ന് ആത്മഹത്യക്കുറിപ്പ്കണ്ടെടുത്തു.

പൂനെ: ഫ്ലാറ്റ് സമുച്ചയത്തിന്റെ പതിനെട്ടാം നിലയിൽനിന്ന് ചാടി യുവതിയും ആറു വയസ്സുള്ള മകനും മരിച്ചു. പിംപ്രി -ചിഞ്ച്‌വാഡിലെ തെർഗാവ് തെരുവിലുള്ള 'സിഗ്നേച്ചർ പാർക്ക്' സൊസൈറ്റിയിൽ താമസിക്കുന്ന ഏക്താ ഭാംഗ്ഡെ (33), മകൻ മാധവ് ഭാംഗ്ഡെ (6) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 6:30 ഓടെയായിരുന്നു ദാരുണമായ സംഭവം. രാജസ്ഥാൻ സ്വദേശികളായ കുടുംബം കഴിഞ്ഞ രണ്ടുവർഷമായി കെട്ടിടത്തിന്റെ ഏഴാം നിലയിലായിരുന്നു താമസം. ഏക്തയുടെ ഭർത്താവ് മനോജ് ഭാംഗ്ഡെ (35) യെരവാഡയിലെ പ്രമുഖ ഐ.ടി കമ്പനിയിലെ ജീവനക്കാരനാണ്.

വെള്ളിയാഴ്ച രാവിലെ 10 മണിയോടെ മനോജ് ജോലിക്ക് പോയിരുന്നു. വൈകുന്നേരം സൊസൈറ്റിയിലെ ഡക്ട് ഭാഗത്തുനിന്ന് വൻ ശബ്ദം കേട്ട് ഓടിയെത്തിയ താമസക്കാരാണ് ഏക്തയെയും മകനെയും രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. യുവതിയും മകനും ലിഫ്റ്റിൽ പതിനെട്ടാം നിലയിലേക്ക് പോകുന്നത് കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ചാടുന്നതിന് മുൻപ് ഇവർ ചെരിപ്പുകൾ അഴിച്ചു വയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വീട്ടിൽനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. യുവതിക്ക് കഴിഞ്ഞ കുറച്ചു വർഷങ്ങളായി നട്ടെല്ലിന് ഗുരുതരമായ അസുഖമുണ്ടായിരുന്നു. തന്റെ മരണശേഷം ഭർത്താവ് മറ്റൊരു വിവാഹം കഴിക്കണമെന്ന് ആത്മഹത്യക്കുറിപ്പിലുണ്ട്. വാക്കഡ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാഹുൽ ​ഗാന്ധി നയിക്കുന്നു, പ്രതിപക്ഷം ഒറ്റക്കെട്ട്, ദില്ലിയെ വിറപ്പിച്ച് ഇന്ത്യാ സഖ്യത്തിന്റെ ചലോ ദില്ലി
ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്കെതിരെ പാർട്ടിയിൽ കലാപക്കൊടി; അന്ത്യശാസനം നൽകി 25 എംഎൽഎമാർ