കശ്മീരിലെ ജില്ലാ വികസന കൗൺസിൽ തെരഞ്ഞെടുപ്പ് ഫലം ഇന്ന്

Published : Dec 22, 2020, 06:47 AM IST
കശ്മീരിലെ ജില്ലാ വികസന കൗൺസിൽ തെരഞ്ഞെടുപ്പ് ഫലം ഇന്ന്

Synopsis

നാഷണൽ കോൺഫറൻസും പിഡിപിയും ഉൾപ്പടെ ഏഴ് മുഖ്യധാര പാർട്ടികൾ രൂപീകരിച്ച പിഎജിഡി സഖ്യത്തിനും ബിജെപിക്കും തമ്മിലാണ് പ്രധാന മത്സരം

ദില്ലി: ജമ്മുകശ്മീരിൽ ജില്ലാ വികസന കൗൺസിൽ തെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. 280 ജില്ല വികസന കൗൺസിൽ സീറ്റുകളുടെ ഫലമാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. നവംബർ 28 മുതൽ ഡിസംബർ 19 വരെ എട്ടു ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പിൽ 51 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. നാഷണൽ കോൺഫറൻസും പിഡിപിയും ഉൾപ്പടെ ഏഴ് മുഖ്യധാര പാർട്ടികൾ രൂപീകരിച്ച പിഎജിഡി സഖ്യത്തിനും ബിജെപിക്കും തമ്മിലാണ് പ്രധാന മത്സരം. ജമ്മുകശ്മീരിൻറെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്ന് പുറത്തുവരുന്നത്.
 

PREV
click me!

Recommended Stories

പൂരിപ്പിച്ച എസ്ഐആര്‍ ഫോം വാങ്ങാനെത്തിയ ബിഎല്‍ഒയെ ഗൃഹനാഥൻ മര്‍ദ്ദിച്ചെന്ന് പരാതി; സംഭവം കൊല്ലത്ത്
ലോക്സഭയില്‍ രാഹുല്‍-അമിത് ഷാ വാക്പോര്; അമിത് ഷായെ സഭയില്‍ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി, കുപിതനായി അമിത് ഷാ