Jammu Kashmir Earthquake : ജമ്മു കശ്മീരിൽ വീണ്ടും ശക്തമായ ഭൂചലനം; ഒരാഴ്ചക്കിടെ രണ്ടാമത്തേത്

By Web TeamFirst Published Jan 1, 2022, 7:39 PM IST
Highlights

ഭൂപ്രതലത്തിൽ നിന്ന് 216 കിലോമീറ്റർ താഴെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഈയാഴ്ച തന്നെ ഇത് രണ്ടാമത്തെ തവണയാണ് കശ്മീരിൽ ഭൂചലനം അനുഭവപ്പെടുന്നത്

ദില്ലി: ജമ്മു കശ്മീരിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് വൈകിട്ട് 6.45 ഓടെയാണ് അനുഭവപ്പെട്ടത്. അഫ്ഗാനിസ്ഥാന്റെയും താജിക്കിസ്ഥാന്റെയും അതിർത്തി പ്രദേശത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിലയിരുത്തൽ. ഇന്ത്യക്ക് പുറമെ പാക്കിസ്ഥാനിലും ചൈനയിലും ഭൂചലനം അനുഭവപ്പെട്ടു.

ഭൂപ്രതലത്തിൽ നിന്ന് 216 കിലോമീറ്റർ താഴെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഈയാഴ്ച തന്നെ ഇത് രണ്ടാമത്തെ തവണയാണ് കശ്മീരിൽ ഭൂചലനം അനുഭവപ്പെടുന്നത്. തിങ്കളാഴ്ച 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു അന്നത്തെ പ്രകമ്പനം.

An earthquake of magnitude 5.1 occurred 84-km South East of Fayzabad in Afghanistan: National Center for Seismology

— ANI (@ANI)

An earthquake of magnitude 5.1 that occurred at the Afghanistan-Tajikistan border also felt in Jammu and Kashmir at 6.45 pm today: Disaster Management Kashmir

— ANI (@ANI)
click me!