
ദില്ലി: ജമ്മ കശ്മീരിലെ റിയാസിൽ തീർത്ഥാടകരുടെ വാഹനത്തിനു നേരെ വെടിയുതിര്‍ത്ത ഭീകരനെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം അന്വേഷണ ഏജൻസികൾ പുറത്തുവിട്ടു. ഇയാളെ കുറിച്ച് വിവരം നൽകുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അതിനിടെ ജമ്മു കശ്മീരിലെ കത്വയിൽ ഏറ്റുമുട്ടൽ നടക്കുകയാണ്. ഭീകരരുടെ വെടിയേറ്റ് രണ്ട് ഗ്രാമീണർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലാക്കി. ഒരു ഭീകരനെ വധിച്ചു. രണ്ടാമത്തെ ഭീകരനായി തെരച്ചിൽ പുരോഗമിക്കുകയാണ്. ജമ്മു കശ്മീരിലെ ദോഡയിലും ഏറ്റുമുട്ടൽ തുടരുന്നുണ്ട്.
റിയാസിൽ തീർഥാടകർ സഞ്ചരിച്ച ബസിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു. കൊല്ലപ്പെട്ട ഡ്രൈവറടക്കം നാല് പേര്‍ മരിച്ചത് വെടിയേറ്റാണെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ 33 പേർക്ക് പരുക്കേറ്റു. യുപിയിൽ നിന്ന് ശിവ്‌ഖോഡിയിലേക്ക് തീർഥാടനത്തിന് പോയവരാണ് മരിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും സഹായധനം പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam