ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദിയെ പുതിയ കരസേന മേധാവിയായി നിയമിച്ചു

Published : Jun 11, 2024, 11:57 PM IST
ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദിയെ പുതിയ കരസേന മേധാവിയായി നിയമിച്ചു

Synopsis

പാകിസ്ഥാൻ, ചൈന അതിർത്തികളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ദില്ലി: ലഫ്.ജനറൽ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന മേധാവി.  മുപ്പതിന് ഉപേന്ദ്ര ദ്വിവേദി സ്ഥാനമേൽക്കും. നിലവിലെ  മേധാവി ജനറൽ മനോജ് പാണ്ഡെയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കും. ഇതോടെയാണ് നിയമനം.കരസേന ഉപമേധാവിയായി ഫെബ്രുവരിയിലാണ് ലഫ്.ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റത്.  പാകിസ്ഥാൻ, ചൈന അതിർത്തികളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഈ മാസം മുപ്പതിന് ദ്വിവേദിയും വിരമിക്കേണ്ടതാണ് .എന്നാൽ ജനറൽ പദവി ലഭിക്കുന്നതോടെ രണ്ട് വർഷം കൂടി സേവനം അനുഷ്ഠിക്കാം.

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം