
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി തിരക്കഥാകൃത്ത് ജാവേദ് അക്തര്‍. മോദി ഫാസിസ്റ്റാണെന്നും ഇത്തരക്കാർക്ക് കൊമ്പൊന്നും ഉണ്ടാകില്ലെന്നും ജാവേദ് പറഞ്ഞു. അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോദിക്കെതിരെ ജാവേദ് തുറന്നടിച്ചത്. മോദി ഒരു ഫാസിസ്റ്റാണ് എന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
"തീർച്ചയായും നരേന്ദ്ര മോദി ഒരു ഫാസിസ്റ്റ് ആണ്. ഫാസിസ്റ്റുകള്‍ക്ക് തലയില്‍ കൊമ്പൊന്നുമുണ്ടാവില്ല. ഫാസിസം എന്നത് ഒരു ചിന്താഗതിയാണ്. ഞങ്ങളാണ് എല്ലാവരെക്കാളും മെച്ചപ്പെട്ടവര്‍ എന്ന ചിന്തയാണ് അവര്‍ക്കുള്ളത്. നമ്മളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഇവരാണ്. ജനങ്ങളെ ഒന്നായി എപ്പോള്‍ വെറുക്കാന്‍ തുടങ്ങുന്നുവോ അപ്പോള്‍ മുതല്‍ നിങ്ങള്‍ ഒരു ഫാസിസ്റ്റാവുന്നു, "ജാവേദ് അക്തര്‍ പറഞ്ഞു.
ജാവേദ് അക്തറിനൊപ്പം സംവിധായകന്‍ മഹേഷ് ഭട്ടും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. ഇന്ത്യ ഇസ്ലാമോഫോബിക് ആണെന്ന് കരുതുന്നുണ്ടോ എന്നാണ് ഇദ്ദേഹത്തോട് ചോദിച്ചത്. ”2011ന് ശേഷമാണ് ലോകവ്യാപകമായി ഇസ്ലാമോഫോബിയ വ്യാപിപ്പിച്ചത്.പക്ഷെ ഇവിടത്തെ (ഇന്ത്യയിലെ) ഇസ്ലാമോഫോബിയ നിര്‍മിച്ചെടുത്തതാണ്. കാരണം ഒരു സാധാരണ ഇന്ത്യക്കാരന്‍ മുസ്‌ലിമിനെ ഭയപ്പെടുന്നതായി എനിക്കു തോന്നുന്നില്ല,” മഹേഷ് ഭട്ട് പറഞ്ഞു. നേരത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും ജാവേദ് അക്തറും മഹേഷ് ഭട്ടും രംഗത്തെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam