
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആയിരം കോടിയുടെ സ്വത്തിന്‍റെ അവകാശികൾ സഹോദരന്‍റെ മക്കളായ ദീപക്കും ദീപയുമാണെന്ന് കോടതി വിധി. സ്വത്ത് തർക്കത്തിൽ മദ്രാസ് ഹൈക്കോടതിയാണ് നിയമപരമായ പിന്തുടർച്ചാവകാശികളെ പ്രഖ്യാപിച്ചത്. ഇതോടെ ജയലളിതയുടെ വീട് അടക്കം സ്മാരകമായി മാറ്റാം എന്ന ജയലളിതയുടെ പാര്‍ട്ടി എഐഎഡിഎംകെയുടെ പ്രഖ്യാപനത്തിന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.
ജയലളിതയുടെ പോയസ് ഗാർഡനിലെ വേദനിലയം എന്ന വീട് സ്മാരകമാക്കുന്നതു പുനഃപരിശോധിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നത് തമിഴ്നാട് സര്‍ക്കാറിന് വലിയ തിരിച്ചടിയാണ്. കെട്ടിടം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്നത് പരിഗണിക്കണമെന്നും നിർദേശിച്ചു. വേദനിലയം സ്മാരകമാക്കുന്നതിന് നേരത്തെ തമിഴ്നാട് സര്‍ക്കാര്‍ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്‍റെ പ്രസക്തി പുതിയ ഉത്തരവോടെ ഇല്ലാതായി.
സ്വകാര്യ കെട്ടിടങ്ങൾ വൻവില കൊടുത്ത് ഏറ്റെടുക്കുന്നതിനു പകരം ജനോപകാര പദ്ധതികൾ നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. സേവന പ്രവർത്തനങ്ങൾക്കായി ജയലളിതയുടെ പേരിൽ ട്രസ്റ്റ് രൂപീകരിക്കാൻ ദീപക്കിനെയും ദീപയെയും കോടതി അനുവദിച്ചിട്ടുമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam