
പാറ്റ്ന: ജെഡിയു (ജനതാദൾ യുണൈറ്റഡ്) യുവനേതാവ് സൗരഭ് കുമാർ പാറ്റ്നയിൽ വെടിയേറ്റു മരിച്ചു. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരാൾക്കും വെടിവെപ്പിൽ പരിക്കേറ്റു. ഇന്നലെ രാത്രി ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്.
ബൈക്കിലെത്തിയ നാല് പേർ സൗരഭ് കുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. സൗരഭിന് തലയ്ക്കാണ് വെടിയേറ്റത്. സൗരഭിന് നേരെ അക്രമികൾ രണ്ട് തവണ വെടിയുതിർത്തപ്പോൾ കൂടെയുണ്ടായിരുന്നയാൾക്ക് മൂന്ന് തവണയും വെടിയേറ്റു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാൾ മരണത്തിന് കീഴടങ്ങുകയായിരുന്നു. സുഹൃത്ത് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. പാറ്റ്ന പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ്. ലാലു പ്രസാദ് യാദവിൻ്റെ മകൾ മിസ ഭാരതി കൊല്ലപ്പെട്ട സൗരഭ് കുമാറിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam