
ജയ്പൂർ: മകളുടെ വിവാഹത്തിനായുള്ള കല്യാണക്കത്ത് തയ്യാറാക്കാൻ പിതാവ് ചെലവിട്ടത് 25 ലക്ഷം. ഒരു വർഷം സമയം ചെലവിട്ടാണ് 3 കിലോ വെള്ളിയിൽ കല്യാണക്കത്ത് പിതാവ് കൊത്തിയെടുത്തത്. ജയ്പൂർ സ്വദേശിയായ ശിവ് ജോഹ്റിയാണ് മകൾ ശ്രുതി ജോഹ്റിയുടെ വിവാഹത്തിനായുള്ള ക്ഷണക്കത്ത് വെള്ളിയിൽ തയ്യാറാക്കിയത്. ഒരു ആണിയോ. സ്ക്രൂ പോലും ഉപയോഗിക്കാതെയാണ് പൂർണമായും വെള്ളിയിൽ വിവാഹ ക്ഷണപത്രം തയ്യാറാക്കിയത്. വധുവിന്റെയും വരന്റെയും പേരുകൾ കൊത്തിയെടുത്ത ശേഷം പൂക്കൾ വിതറുന്ന ആനകളെയും വെള്ളിയിൽ ശിവ് ജോഹ്റി നിർമ്മിക്കുകയായിരുന്നു. ബോക്സ് ശൈലിയിലാണ് വിവാഹ ക്ഷണപത്രം തയ്യാറാക്കിയിട്ടുള്ളത്. 128 വെള്ളി പാളികൾ ഉപയോഗിച്ചാണ് ശ്രുതി ജോഹ്റിയുടേയും ഹർഷ് സോണിയുടേയും വിവാഹ ക്ഷണക്കത്ത് തയ്യാറാക്കിയിട്ടുള്ളത്. 8 ഇഞ്ച് നീളവും 6.5 ഇഞ്ച് വീതിയുമാണ് ക്ഷണക്കത്തിനുള്ളത്. പരമ്പരാഗത ശൈലിയിലുള്ള ഗണപതിയുടെ രൂപവും ക്ഷണക്കത്തിലുണ്ട്. 65 ദേവതകളുടെ രൂപങ്ങളും വിവാഹ ക്ഷണക്കത്തിൽ കൊത്തിയെടുത്തിട്ടുണ്ട്. മകൾക്ക് തലമുറകൾ കടന്ന് നിൽക്കുന്ന രീതിയിലുള്ള ഒരു വിവാഹ സമ്മാനമെന്ന നിലയിലാണ് ഇത്തരത്തിലൊരു ക്ഷണക്കത്ത് തയ്യാറാക്കിയതെന്നാണ് ജയ്പൂരിലെ ജ്വല്ലറി വ്യാപാരിയായ ശിവ് ജോഹ്റി പ്രതികരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam