
റാഞ്ചി: 42 വര്‍ഷം മുമ്പാണ് ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ കനാല്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ 42 വര്‍ഷത്തിനിപ്പുറം ഓഗസ്റ്റ് 28നാണ് മുഖ്യമന്ത്രി രഘുബര്‍ ദാസ് കനാല്‍ ഉദ്ഘാടനെ ചെയ്തത്. വലിയ ആഘോഷത്തോടെ തുറന്നുകൊടുത്ത കനാല്‍ 24 മണിക്കൂര്‍ തികയും മുമ്പ് പൊളിഞ്ഞുവീണു. കൊണാര്‍ നദി ജലസേചനവുമായി ബന്ധപ്പെട്ടാണ് കനാല്‍ നിര്‍മ്മിച്ചത്.
12 കോടി മുതല്‍ മുടക്ക് പറഞ്ഞിരുന്ന കനാല്‍ പണി തീര്‍ത്തത് 2176 കോടി രൂപയ്ക്കാണ്. ഇതുവരെയും അടക്കാത്ത എലിമടകള്‍ ഉണ്ടെന്നാണ് സംഭവത്തെക്കുറിച്ച് ജലസേചന വകുപ്പ് പ്രതികരിച്ചത്. കനാല്‍ തകര്‍ന്നതില്‍ മൂന്നംഗ സമിതിയെ സര്‍ക്കാര്‍ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.
പ്രതിപക്ഷം ബിജെപി സര്‍ക്കാരിനെ കുറ്റപ്പെടുത്തി രംഗത്തെത്തി. കോണ്‍ക്രീറ്റ് ചെയ്യാത്ത ഭാഗത്തുള്ള എലിമടകളിലൂടെ വെള്ളം കയറിയതാണ് കനാല്‍ തകരാന്‍ കാരണമെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി അരുണ്‍ കുമാര്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam