ജാർഖണ്ഡിൽ മികച്ച പോളിങ്, നേട്ടമാകുമെന്ന അവകാശവാദവുമായി എൻഡിഎയും ഇന്ത്യസഖ്യവും 

Published : Nov 20, 2024, 02:39 PM IST
ജാർഖണ്ഡിൽ മികച്ച പോളിങ്, നേട്ടമാകുമെന്ന അവകാശവാദവുമായി എൻഡിഎയും ഇന്ത്യസഖ്യവും 

Synopsis

മുഖ്യമന്ത്രി ഹേമന്ത് സോറൻ മത്സരിക്കുന്ന ബർഹെയ്ത്, ഭാര്യ കൽപന സോറൻ മത്സരിക്കുന്ന ​ഗാണ്ഡെ, ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബാബുലാൽ മറാണ്ടി മത്സരിക്കുന്ന ധൻവാർ എന്നീ മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. 

ദില്ലി : രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജാർഖണ്ഡിൽ മികച്ച പോളിംഗ്. 1 മണിവരെ 47 ശതമാനം പോളിം​ഗ് രേഖപ്പെടുത്തി. ​ഉയർന്ന പോളിംഗ് ശതമാനം നേട്ടമാകുമെന്ന് എൻഡിഎയും ഇന്ത്യസഖ്യവും അവകാശപ്പെട്ടു. രണ്ടാംഘട്ട വിധിയെഴുത്ത് പുരോഗമിക്കുന്ന ജാർഖണ്ഡിൽ ​ഗ്രാമീണ മേഖലകളിലടക്കം ശക്തമായ പോളിം​ഗാണ് രേഖപ്പെടുത്തുന്നത്. 38 മണ്ഡലങ്ങളിലായി 528 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറൻ മത്സരിക്കുന്ന ബർഹെയ്ത്, ഭാര്യ കൽപന സോറൻ മത്സരിക്കുന്ന ​ഗാണ്ഡെ, ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബാബുലാൽ മറാണ്ടി മത്സരിക്കുന്ന ധൻവാർ എന്നീ മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. 

നാടിളക്കി പ്രചരണം നടന്നിട്ടും പാലക്കാട് ആവേശമില്ല, പോളിങ് മന്ദഗതിയിൽ, ഇതുവരെ 47.22 % മാത്രം

ഒന്നാം ഘട്ടത്തിലും 2019 ലേതിനേക്കാൾ മികച്ച പോളിംഗ് ജാർഖണ്ഡില് രേഖപ്പെടുത്തിയിരുന്നു. ഉയർന്ന പോളിം​ഗ് ​ഗുണമാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടികൾ. ബിജെപിക്ക് വികസനത്തെ കുറിച്ച് ഒന്നും പറയാനില്ലെന്നും ഭരണ തുടർച്ച ഉറപ്പാണെന്നും കൽപന സോറൻ പറഞ്ഞു. ഹേമന്ത് സോറനിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും, 81 സീറ്റിൽ 51 സീറ്റിൽ ബിജെപി വിജയം ഉറപ്പെന്നും ബാബുലാൽ മറാണ്ടിയും പ്രതികരിച്ചു. ഹരിയാന തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ നടക്കുന്ന ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് ഉത്തരേന്ത്യയിൽ കോൺ​ഗ്രസിന് നിർണായകമാണ്. അട്ടിമറി വിജയ പ്രതീക്ഷയിലാണ് ബിജെപി.   

പാതി വഴിയിൽ പ്രവർത്തനം നിലച്ചു, കറങ്ങും കസേരയിൽ തലകീഴായി മണിക്കൂറുകൾ കുടുങ്ങി സാഹസിക പ്രിയർ

 


 

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം