നിയന്ത്രണരേഖയില്‍ ജിംഗിള്‍ ബെല്‍സ്, ക്രിസ്മസ് ഘോഷവുമായി സൈനികര്‍

By Web TeamFirst Published Dec 25, 2019, 6:11 PM IST
Highlights

നിയന്ത്രണരേഖയിലെ 50 ഓളം സൈനികര്‍ ക്രിസ്മസ് ഗാനമാലപിക്കുന്ന വീഡിയോ പുറത്തുവന്നു. 

ദില്ലി: തുടര്‍ച്ചയായി വെടിവയ്പ്പ് നടക്കുന്ന നിയന്ത്രണരേഖയില്‍ ക്രിസ്മസ് ആഘോഷിച്ച് സൈനികര്‍. പാക്കിസ്ഥാനില്‍നിന്നുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും തീവ്രവാദികളുടെ നുഴഞ്ഞുകയറ്റശ്രമവും തുടര്‍ച്ചയാകുന്നതിനിടെയിലും സമാധാനത്തിന്‍റെ ആഘോഷമായ ക്രിസ്മസ് ഏറ്റെടുത്തിരിക്കുകയാണ് അവര്‍. 

നിയന്ത്രണരേഖയിലെ ഒരു പ്രദേശത്തുള്ള 50 ഓളം സൈനികര്‍ ക്രിസ്മസ് ഗാനമാലപിക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നു. സ്നോമാനും സാന്താക്ലോസുമെല്ലാമുള്ള ആഘോഷമായിരുന്നു അത്. കരഘോഷത്തോടെ ജിംഗിള്‍ ബെല്‍സ് ജിംഗിള്‍ ബെല്‍സ് എന്ന ക്രിസ്മസ് കരോള്‍ ആലപിക്കുന്നുണ്ട് അവര്‍. 

Christmas cheer near the LoC in Kashmir! Do watch. pic.twitter.com/A9mWPe7hOm

— Rahul Singh (@rahulsinghx)

അന്തരീക്ഷ താപനില പൂജ്യത്തിനും താഴെയുള്ള ഉയര്‍ന്ന പ്രദേശങ്ങളിലെ നയന്ത്രണരേഖയില്‍ പ്രവര്‍ത്തിക്കുക അത്ര എളുപ്പമല്ല. അസ്സം മേഖലയിലെ നിയന്ത്രണരേഖയില്‍നിന്നാണ് 130 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവന്നിരിക്കുന്നത്. 

click me!