ജെഎന്‍യു പ്രതികാരനടപടിയുമായി സര്‍വകലാശാല; സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അച്ചടക്ക നടപടിക്ക് നീക്കം

By Web TeamFirst Published Nov 15, 2019, 12:36 PM IST
Highlights

അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്‍റെ 100 മീറ്റർ ചുറ്റളവിൽ സമരങ്ങൾ പാടില്ലെന്ന ദില്ലി ഹൈക്കോടതിയുടെ വിധി ലംഘിച്ചതിന് വിദ്യാർത്ഥികൾക്കെതിരെ കോടതിയെ സമീപിക്കാനും തീരുമാനമുള്ളതായാണ് വിവരം. 

ദില്ലി: ജെഎൻയുവില്‍ ഫീസ് വര്‍ധനക്കെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സർവകലാശാലയുടെ നീക്കം. കഴിഞ്ഞ ദിവസം നടന്ന സമരത്തെക്കുറിച്ച് സർവകലാശാല തലത്തിൽ അന്വേഷണം നടത്തുമെന്നും സമരത്തിന് പങ്കെടുത്ത ജെഎന്‍യു വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം നടക്കുന്നുവെന്നുമാണ് നിലവിലെ വിവരം. 

അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്‍റെ 100 മീറ്റർ ചുറ്റളവിൽ സമരങ്ങൾ പാടില്ലെന്ന ദില്ലി ഹൈക്കോടതിയുടെ വിധി ലംഘിച്ചതിന് വിദ്യാർത്ഥികൾക്കെതിരെ കോടതിയെ സമീപിക്കാനും തീരുമാനമുള്ളതായാണ് വിവരം. ഫീസ് വര്‍ധനവ്  ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ കയറുന്നതിന് സമയക്രമീകരണം പാടില്ല തുടങ്ങി നിരവധി നടപടികള്‍ക്കെതിരെയായിരുന്നു വിദ്യാര്‍ഥികളുടെ സമരം. വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായതിന് പിന്നാലെ ജെഎൻയുവിലെ ഹോസ്റ്റൽ ഫീസ് വർദ്ധനവിൽ അധികൃതർ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. 

ഹോസ്റ്റൽ സിംഗിൾ റൂമിന് 20 രൂപ മാസവാടകയുണ്ടായിരുന്നത് 600 രൂപയായിട്ടായിരുന്നു വർദ്ധിപ്പിച്ചിരുന്നത് ഇത് 200 രൂപയാക്കി മാറ്റി. ഡബിൾ റൂമിന്‍റെ മാസവാടക 10 രൂപയിൽ നിന്ന് മുന്നൂറ് രൂപയാക്കിയത് 100 രൂപയാക്കിയും കുറച്ചു. ജെഎൻയു എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഫീസ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്.   എന്നാൽ യൂട്ടിലിറ്റി ചാർജുകളുടെയും സർവ്വീസ് ചാർജുകളും കുട്ടികളിൽ നിന്ന് ഈടാക്കും. ഇതിന് പിന്നാലെയാണ് സമരം ചെയ്ത കുട്ടികള്‍ക്കുനേരെ നടപടിയെടുക്കാനുള്ള നീക്കം സര്‍വകലാശാല നടത്തുന്നത്. 

click me!