
ദില്ലി: ജെഎന്‍യു വൈസ് ചാൻസിലറെ വിളിപ്പിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. ഞായറാഴ്ച നടന്ന ആക്രമണത്തിന് ശേഷം ആദ്യമായാണ് വിസിയെ വിളിപ്പിക്കുന്നത്. അതേസമയം കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതി ഇന്ന് ജെഎൻയുവിൽ എത്തില്ല. ക്യാംപസില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് സമിതി ഇന്ന് സന്ദര്‍ശനം നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
ആക്രമം തടയുന്ന കാര്യത്തിൽ വിസി ഡോ.ജഗദീഷ് കുമാറിൽ നിന്ന് ഇടപെടലുകൾ ഉണ്ടായില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ക്കാര്യത്തിൽ വിസി പരാജയപ്പെട്ടു. ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ നടക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉന്നതാധികാര സമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
മന്ത്രാലയ ഉന്നത സമിതിയുടെ വിമർശനത്തിന് പിന്നാലെ വി സി ഇന്നലെ മാധ്യമങ്ങളെ കണ്ടിരുന്നു. അക്രമങ്ങളുടേയല്ല ആശയങ്ങളുടെ കേന്ദ്രമാണെന്നും പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും വിസി ജഗദീഷ് കുമാർ പറഞ്ഞിരുന്നു. എന്നാല്‍ വി സിയുടെ പ്രസ്താവനയെ റോം നഗരം കത്തിയപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയാണ് വിസിയെന്ന കുറ്റപ്പെടുത്തലോടെയാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ സ്വീകരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam