ജോഡോ യാത്ര:പ്രതിപക്ഷ കക്ഷികളുടെ നിസഹകരണത്തിൽ വിമർശനം ഉന്നയിച്ച് കെസി വേണുഗോപാൽ,അനിലിനെ തള്ളി ചാണ്ടി ഉമ്മൻ

By Web TeamFirst Published Jan 29, 2023, 7:32 AM IST
Highlights

പിന്മാറുമ്പോൾ വ്യക്തമാകുന്നത് അവരുടെ രാഷ്ട്രീയം കൂടി ആണ്.സി പി ഐ പങ്കെടുക്കുന്ന യാത്രയിൽ സി പി എം പങ്കെടുക്കാത്തത് ബി ജെ പി യെ എതിർക്കാനുള്ള മടി കൊണ്ട്  പ്രതിപക്ഷ സഖ്യനീക്കവുമായി കോൺഗ്രസ് മുൻപോട്ട് പോകുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.


ദില്ലി : ഭാരത് ജോഡോ യാത്രയിലെ  പ്രതിപക്ഷ കക്ഷികളുടെ നിസഹകരണത്തിൽ വിമർശനവുമായി കെ.സി വേണുഗോപാൽ . ബിജെപിക്കെതിരാപിന്മാറുമ്പോൾ വ്യക്തമാകുന്നത് അവരുടെ രാഷ്ട്രീയം കൂടി ആണ്.സി പി ഐ പങ്കെടുക്കുന്ന യാത്രയിൽ സി പി എം പങ്കെടുക്കാത്തത് ബി ജെ പി യെ എതിർക്കാനുള്ള മടി കൊണ്ട്  പ്രതിപക്ഷ സഖ്യനീക്കവുമായി കോൺഗ്രസ് മുൻപോട്ട് പോകുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. നീക്കത്തെ പിന്തുണക്കാനാണ് പാർട്ടികളെ ക്ഷണിച്ചത് .അതിൽ നിന്ന് പിന്മാറുമ്പോൾ വ്യക്തമാകുന്നത് അവരുടെ രാഷ്ട്രീയം കൂടി ആണ്.സി പി ഐ പങ്കെടുക്കുന്ന യാത്രയിൽ സി പി എം പങ്കെടുക്കാത്തത് ബി ജെ പി യെ എതിർക്കാനുള്ള മടി കൊണ്ട്.പ്രതിപക്ഷ സഖ്യനീക്കവുമായി കോൺഗ്രസ് മുൻപോട്ട് പോകുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

'ഭാരത് ജോഡോ യാത്ര വിജയകരമാണ്. രാഹുൽ ഗാന്ധിയെ അപമാനിക്കുന്നവർക്ക് മറുപടി നൽകി . ജോഡോ യാത്രക്ക് ശേഷവും ആവർത്തിക്കുന്ന സംഘടന പ്രശ്നങ്ങൾ വലുതായി ചിത്രീകരിക്കേണ്ട  . ജനാധിപത്യ പാർട്ടിയിൽ തർക്കങ്ങളുണ്ടാകുമെന്നും വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

 

അതേസമയം ഭാരത് ജോഡോ യാത്രയിൽ പങ്കാളിയായത് സ്വന്തം ഇഷ്ടപ്രകാരം ആണെന്ന് ഭാരത് ജോഡോ യാത്രികനും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ പറഞ്ഞു.തെരഞ്ഞെടുപ്പിൽ മത്സരിക്കണോയെന്ന് പാർട്ടി തീരുമാനിക്കും . അനിൽ ആൻറണിയുമായി ജയറാം രമേശ് നടത്തിയ താരതമ്യപ്പെടുത്തലിന് മറുപടിയില്ല. അനിലിൻ്റെ നിലപാട് ശരിയായില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു

ഭാരത് ജോഡോ യാത്രക്ക് നാളെ സമാപനം,സമാപന സമ്മേളനത്തിൽ 13 രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കും


 

click me!