ഷിംല കരാറിനെക്കുറിച്ച് പഠിച്ച് പ്രൌഡ് ടു ബി ആൻ ഇന്ത്യൻ സംഘം; ചരിത്രമായി മാറിയ ആ മുറിയും കണ്ടു

Published : Jan 28, 2023, 07:47 PM ISTUpdated : Jan 28, 2023, 07:51 PM IST
  ഷിംല കരാറിനെക്കുറിച്ച് പഠിച്ച് പ്രൌഡ് ടു ബി ആൻ ഇന്ത്യൻ സംഘം; ചരിത്രമായി മാറിയ ആ മുറിയും കണ്ടു

Synopsis

ഇന്ത്യ-പാക് കരാറിന്റെ (ഷിംല കരാർ)  ചരിത്രമറിയാനും ഇന്നത്തെ ദിവസം അവർക്കായി. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച കരാറിന്റെ സവിശേഷതകൾ ഹിമാചൽ പ്രദേശ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലെക്കർ സംഘാം​ഗങ്ങളോട് വിവരിച്ചു. 

ഷിംല: മരുഭൂമിയിൽ നിന്നെത്തി മഞ്ഞു പുതച്ച മലനിരകൾ കണ്ട ആവേശത്തിലായിരുന്നു ഇന്ന് ഏഷ്യാനെറ്റ്‌ ന്യൂസ്‌ പ്രൌഡ് ടു ബി ആൻ ഇന്ത്യൻ സംഘം. ഷിംലയ്ക്ക് അടുത്തുള്ള കുഫ്രിയിൽ ആണ് സംഘം എത്തിയത്. മഞ്ഞിൽ കളിച്ച് ഈ ദിവസം അവർ അവിസ്മരണീയമാക്കി. മറക്കാനാവാത്ത അനുഭവം എന്നാണ് സംഘാം​ഗങ്ങൾ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. ഇന്ത്യ-പാക് കരാറിന്റെ (ഷിംല കരാർ)  ചരിത്രമറിയാനും ഇന്നത്തെ ദിവസം അവർക്കായി. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച കരാറിന്റെ സവിശേഷതകൾ ഹിമാചൽ പ്രദേശ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലെക്കർ സംഘാം​ഗങ്ങളോട് വിവരിച്ചു. 

1972ൽ ഷിംല കരാർ ഒപ്പുവെക്കാൻ വേദിയായ രാജ്ഭവനിലെ സ്വീകരണമുറി സംഘം സന്ദർശിച്ചു.  ഇന്ദിരാ​ഗാന്ധിയും സുൾഫിക്കർ അലി ഭൂട്ടോയും ഒപ്പുവച്ച കരാരിന്റെ വിശദാംശങ്ങൾ ​ഗവർണർ വിവരിച്ചു. അന്ന് ഷിംലയിലെ ​ഗസ്റ്റ്ഹൗസായിരുന്നു ഇപ്പോഴത്തെ രാജ്ഭവൻ. സുൾഫിക്കർ അലി ഭൂട്ടോയും മകൾ ബേനസീൽ ഭൂട്ടോയും അന്ന് ഇന്ത്യയുടെ അതിഥികളായി ഇവിടെ കഴിഞ്ഞിരുന്നു. കരാർ ഒപ്പുവച്ച മുറിയിലേക്കാണ് പ്രൗഡ് ടു ബി ഇന്ത്യൻ സംഘത്തെ ​ഗവർണർ ആനയിച്ചത്. ബം​ഗ്ളാദേശ് യുദ്ധത്തിന്റെയും ഇന്ത്യയുടെ വിജയത്തിന്റെയും പിന്നീടുണ്ടായ ഷിംല കരാറിന്റെയും കഥകൾ ഏറെ കൗതുകത്തോടെയാണ് പ്രവാസി വിദ്യാർത്ഥികൾ കേട്ടത്. ഇന്ത്യക്കാരെന്ന അഭിമാനത്തോടെയാണ് ഈ കഥ കേട്ട് സംഘം രാജ്ഭവനിൽ നിന്ന് ഇറങ്ങിയത്. 

Read Also: റിപ്പബ്ലിക് ദിന പരേഡിന് സാക്ഷിയായി ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് ടുബീ ആൻ ഇന്ത്യൻ സംഘം; ആവേശത്തിൽ വിദ്യാർത്ഥികൾ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവച്ചു; പടിയിറങ്ങുന്നത് ഇൻഡിഗോ പ്രതിസന്ധി കഴിഞ്ഞ് 2 മാസങ്ങൾക്ക് ശേഷം
കൊവിഡ് വാക്സിന് ശേഷം ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങളും മരണവും; നഷ്ടപരിഹാരം നൽകുന്നതിന് കുറ്റമറ്റ രീതിയിൽ നയം വേണം