കേണൽ സോഫിയ ഖുറേഷിക്കെതിരായ പ്രസ്താവന: രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി; 'മന്ത്രിയെ ബിജെപി പുറത്താക്കണം'

Published : May 14, 2025, 11:17 AM IST
കേണൽ സോഫിയ ഖുറേഷിക്കെതിരായ പ്രസ്താവന: രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി; 'മന്ത്രിയെ ബിജെപി പുറത്താക്കണം'

Synopsis

കേണൽ സോഫിയ ഖുറേഷിക്കെതിരായ പ്ര‌സ്‌താവനയിൽ ബിജെപി മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി

ദില്ലി: ബിജെപിക്ക് എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ കേണൽ സോഫിയ ഖുറേഷിക്ക് എതിരെ വിഷ ലിപ്തമായ പ്രസ്താവന നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി. മന്ത്രിയുടെ വിവാദ പ്രസംഗത്തിനിടെ ഒപ്പമുണ്ടായിരുന്ന ബിജെപി നേതാക്കളെല്ലാം ആർത്ത് അട്ടഹസിച്ചു ചിരിക്കുകയായിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. വിക്രം മിസ്രിക്ക് എതിരെയും സൈബർ ആക്രമണം നടത്തി, എസ് ജയശങ്കർ ഒരു പ്രതികരണം പോലും അതിനെതിരെ നടത്തിയില്ല. സുപ്രീം കോടതിക്ക് എതിരെയും ആർഎസ്എസ് ബിജെപി നേതാക്കൾ നിരന്തരം പ്രസ്താവനകൾ നടത്തുകയാണ്. സുപ്രീം കോടതിക്ക് എതിരെ ഗുരുതര പരാമർശം നടത്തിയ ആർഎസ്എസ് നേതാവ് ജെ നന്ദകുമാറിന് എതിരെ കേസെടുക്കണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്