
ദില്ലി: വെടിനിര്‍ത്തൽ പ്രഖ്യാപിച്ചത് നല്ലകാര്യമാണെന്നും എന്നാൽ, പാർലമെന്‍റ് സമ്മേളനം വിളിച്ചുചേർക്കാൻ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. ഈ പശ്ചാത്തലത്തിൽ പാർലമെന്‍റ് സെഷൻ വിളിച്ചുചേർക്കേണ്ടത് അനിവാര്യമാണ്. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഒരുപാട് പുകമറയുണ്ട്. പ്രധാനമന്ത്രി രാഷ്ട്രീയ പാർട്ടികളെ വിളിച്ച് സംസാരിക്കണം.
പ്രത്യേക പാർലമെന്‍റ് വിളിച്ച് ചേർക്കണം. സംഘർഷത്തിൽ നമുക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ നടക്കുന്നതാണ്. സര്‍വകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുകയെന്ന് പറയുന്നത് കേവലപരമായിട്ടുള്ള ഒരു മര്യാദയാണ്. കഴിഞ്ഞ രണ്ട് യോഗങ്ങളിലും അതുണ്ടായില്ല. അവഹേളനത്തിന് തുല്യമായ പരാമർശങ്ങളാണ് അമേരിക്കൻ സർക്കാരിൽ നിന്ന് ഉണ്ടാകുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ല. വിക്രം മിസ്രിക്ക് നേരെ വരെ സൈബർ അക്രമണം നടത്തുകയാണെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam