ജോസ് വിഭാഗമെത്തിയാൽ ഇടതുപക്ഷത്തിന് ഗുണകരമാകുമെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി

By Web TeamFirst Published Sep 10, 2020, 7:12 AM IST
Highlights

ജോസ് കെ മാണി വിഭാഗത്തിന് കോട്ടയം ജില്ലയില്‍ കാര്യമായ ശക്തിയുണ്ടെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ വിലയിരുത്തൽ. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായാൽ ഉടൻ തന്നെ സീറ്റു ചർച്ചകൾ തുടങ്ങാൻ എൽഡിഎഫ് തയ്യാറെടുത്തിട്ടുണ്ട്.

കോട്ടയം: യുഡിഎഫ് വിട്ട ജോസ് കെ മാണി വിഭാഗം തങ്ങൾക്കൊപ്പം എത്തിയാൽ ഇടതുപക്ഷത്തിന് കൂടുതൽ ഗുണകരമാകുമെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി എൻ വാസവൻ. ജോസഫ് വിഭാഗത്തേക്കാള്‍ ജോസ് കെ മാണി പക്ഷത്തിന് ജില്ലയിൽ സ്വാധീനമുണ്ടെന്നും സിപിഎം കണക്കാക്കുന്നു.

തദ്ദേശ ഭരണ തെരഞ്ഞടുപ്പ് അടുത്തതോടെ എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ജോസ് കെ മാണി കൂടി എത്തിയാൽ അത് കൂടുതൽ ഗുണം ചെയ്യും. ജോസ് കെ മാണി വിഭാഗത്തിന് കോട്ടയം ജില്ലയില്‍ കാര്യമായ ശക്തിയുണ്ടെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ വിലയിരുത്തൽ.

ജോസ് കെ മാണി വിഭാഗത്തിന് കേരളത്തിലെ പല നിയമസഭാ മണ്ഡലങ്ങളിലും നിര്‍ണായക ശക്തിയാകാൻ കഴിയുമെന്നും സിപിഎം കണക്കുകൂട്ടുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായാൽ ഉടൻ തന്നെ സീറ്റു ചർച്ചകൾ തുടങ്ങാൻ എൽഡിഎഫ് തയ്യാറെടുത്തിട്ടുണ്ട്. അതേ സമയം ജോസ് വിഭാഗം ഇല്ലാതായത് യുഡിഎഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് കോട്ടയത്തെ കോൺഗ്രസ് നേതൃത്വം പറയുന്നത്.

കെ എം മാണി വികാരം പറഞ്ഞ് അണികളെ തങ്ങൾക്കൊപ്പം നിർത്താനാണ് ഇരു മുന്നണികളുടെയും ശ്രമിക്കുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക സീറ്റു ചർച്ചകൾ യുഡിഎഫിൽ തുടങ്ങിയിട്ടുണ്ട്.

 

click me!