
ദില്ലി: വിസ പുതുക്കി നൽകാത്തതിനെ തുടർന്ന് ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ (എബിസി) ദക്ഷിണേഷ്യൻ ബ്യൂറോ ചീഫ് അവനി ഡയസ് ഇന്ത്യ വിട്ടു. അവനി വിസ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നീട്ടി നൽകാതിരുന്നതെന്ന് അധികൃതർ അറിയിച്ചു. അവനിയുടെ വിസ കാലാവധി നീട്ടാൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അവനിയുടെ റിപ്പോർട്ടിങ് രീതി അതിരുകടക്കുന്നുവെന്നാരോപിച്ചാണ് വിസ നീട്ടാതിരുന്നതെന്ന വാദം കേന്ദ്രം തള്ളി.
അവാനി ഡയസ് ഏപ്രിൽ 19 വെള്ളിയാഴ്ച ഇന്ത്യ വിടണമെന്നായിരുന്നു നിർദേശം. തുടർന്ന് ഇന്ത്യ വിട്ടെന്നും എൻ്റെ റിപ്പോർട്ടിങ് അതിരുകടന്നെന്നും അതുകൊണ്ടാണ് വിസ നീട്ടാത്തതെന്നും അധികൃതർ അറിയിച്ചെന്ന് അവനി പറഞ്ഞിരുന്നു. ഓസ്‌ട്രേലിയൻ ഗവൺമെൻ്റിൻ്റെ ഇടപെടലിന് ശേഷമാണ് വിസ രണ്ടുമാസം കൂടി നീട്ടിയതെന്നും അവർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam