ആന്ധ്രപ്രദേശിൽ പ്രഭാതസവാരിക്കിറങ്ങിയ മാധ്യമപ്രവർത്തകനെ ബൈക്കിലെത്തിയ അക്രമിസംഘം കുത്തിക്കൊലപ്പെടുത്തി

Published : Apr 28, 2026, 11:34 AM IST
Journalist Jaganmohan reddy

Synopsis

ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ മാധ്യമപ്രവർത്തകൻ ജഗൻമോഹൻ റെഡ്ഡിയെ അജ്ഞാതസംഘം കുത്തിക്കൊലപ്പെടുത്തി. പ്രഭാതസവാരിക്കിടെ ബൈക്കിലെത്തിയ സംഘം ഇദ്ദേഹത്തെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. കൊലപാതക കാരണം വ്യക്തമല്ലെന്നും പൊലീസ് അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

ചിറ്റൂർ: ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ പ്രഭാതസവാരിക്കിറങ്ങിയ മാധ്യമപ്രവർത്തകനെ അജ്ഞാതസംഘം പിന്തുടർന്ന് കുത്തിക്കൊലപ്പെടുത്തി. 'എ.ബി.എൻ ആന്ധ്രജ്യോതി' എന്ന മാധ്യമസ്ഥാപനത്തിലെ റിപ്പോർട്ടറായ ജഗൻമോഹൻ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബൈക്കിൽ പിന്തുടർന്നെത്തിയ അക്രമിസംഘം ജഗൻമോഹൻ റെഡ്ഡിയെ ആക്രമിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച മാധ്യമപ്രവർത്തകനെ ഓടിച്ചിട്ട് പിടികൂടി കുത്തിക്കൊലപ്പെടുത്തിയെന്നാണ് ആന്ധ്രയിൽ നിന്ന് പുറത്തുവരുന്ന വിവരം.

സംഭവസ്ഥലത്ത് വെച്ചുതന്നെ ജഗൻമോഹൻ റെഡ്ഡി മരിച്ചു. കൊലപാതകത്തിൻ്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. തൊഴിൽപരമായ ശത്രുതയോ വ്യക്തിപരമായ വിദ്വേഷമോയെന്നത് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പ്രതികരിച്ചു. പ്രതികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകരുടെ കൂട്ടായ്‌മകൾ രംഗത്തെത്തി. ജഗൻമോഹൻ റെഡ്ഡിയുടെ കൊലപാതകം സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതിൻ്റെ തെളിവാണെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അക്രമികളെ കണ്ടെത്താനുള്ള തിരക്കിട്ട ശ്രമത്തിലാണ് പൊലീസ്. കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി, അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയിലെ പ്രമുഖൻ; തുർക്കിയിൽ പിടിയിലായ സലിം ദോലയെ ഇന്ത്യയിലെത്തിച്ചു
'ഗോൾ...! ട്രിബിൾ ചെയ്ത്, പോസ്റ്റിലേക്ക് പന്തടിച്ച് മോദി'; സിക്കിമിലെ ഗാങ്‌ടോക്കിൽ കുട്ടികൾക്കൊപ്പം ഫുട്‍ബോൾ കളിച്ച് പ്രധാനമന്ത്രി