
ഉത്തർപ്രദേശ്: യുപിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകന്‍റെയും സഹോദരന്‍റെയും കുടംബത്തിന് അഞ്ച് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദൈനിക് ജാഗരൺ പത്രത്തിന്‍റെ ലേഖകനായ ആശിഷ് ജൻവാനി സഹോദരൻ അശുതോഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ആശിഷിന്‍റെ ആറ് മാസം ഗർഭിണിയായ ഭാര്യയ്ക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മദ്യമാഫിയയാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. മദ്യമാഫിയയില്‍ നിന്നും ആശിഷ് ജൻവാനി ഭീഷണി നേരിടുന്നുണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam