
കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി പശ്ചിമബംഗാളില്‍ ബിജെപിയുടെ രഥയാത്രയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി മമതാ ബാനർജിയെ ജനം അധികാരത്തിൽ നിന്ന് തൂത്തെറിയുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ നാദിയയിൽ പറഞ്ഞു. ബംഗാളിൽ താമര വിരിയുമെന്നും നദ്ദ അഭിപ്രായപ്പെട്ടു.
രഥയാത്രക്ക് അനുമതി നൽകിയിട്ടില്ലെന്ന നിലപാടിലാണ് മമതാ സര്‍ക്കാര്‍. പൊതു സമ്മേളനത്തിനുള്ള അനുമതി മാത്രമാണ് നൽകിയതെന്ന് നാദിയ ജില്ലാ ഭരണകൂടം വ്യക്തമാക്കി. രഥയാത്രയുമായി മുന്നോട്ടുപോകുമെന്നും ബംഗാൾ സർക്കാരിന്‍റേത് രാഷ്ട്രീയ പകപോക്കലാണെന്നുമാണ് ബിജെപി പ്രതികരിച്ചത്.
അതേസമയം, രഥയാത്രയെ പ്രതിരോധിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ജനസമര്‍ഥന്‍ യാത്രക്ക് തുടക്കമായിട്ടുണ്ട്. രഥയാത്ര നിശ്ചയിച്ചിരിക്കുന്ന അതേ പാതയിലാണ് ജനസമർഥൻ യാത്രയും കടന്നുപോകുന്നത്. യാത്രയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, കൊവിഡ് പശ്ചാത്തലത്തിൽ രഥയാത്രക്ക് അനുമതി നല്‍കരുതെന്ന പൊതു താല്‍പര്യ ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam