
ദില്ലി: കൊവിഡ് പ്രതിരോധ നടപടികളെ കോൺഗ്രസ് ദുർബലപ്പെടുത്തുന്നുവെന്ന് ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ. പ്രധാനമന്ത്രി നരേന്ദ്ര മോദി അക്ഷീണം പ്രവർത്തിക്കുകയാണെന്നും എന്നാൽ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നാണ് സോണിയ ഗാന്ധിയും കൂട്ടരും പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
കേരളത്തിലടക്കം വൻ റാലികൾ നടത്തിയ ശേഷം കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് പറയുന്നത് കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ്. ലോകത്ത് ഏറ്റവും വലിയ വാക്സീനേഷൻ ഡ്രൈവ് നടക്കുന്നത് ഇന്ത്യയിലാണ്. 2020 ൽ എട്ട് മാസം 80 കോടി ജനങ്ങൾക്ക് കേന്ദ്രസർക്കാർ സൗജന്യ റേഷൻ നൽകി. അതിപ്പോഴും തുടരുന്നുണ്ട്.
എല്ലാ മുഖ്യമന്ത്രിമാരുമായും യോജിച്ചാണ് പ്രധാനമന്ത്രി പ്രവർത്തിക്കുന്നത്. ഇതിനോടകം നിരവധി യോഗങ്ങൾ അദ്ദേഹം നടത്തി. മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ പോലും പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചു. ഈ പ്രതിസന്ധി കാലത്ത് കോൺഗ്രസിന്റെ പ്രവർത്തിയിൽ ആശ്ചര്യമില്ല, എന്നാൽ സങ്കടമുണ്ട്. മഹാമാരിക്കാലത്ത് ജനത്തെ സഹായിക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ പ്രയത്നത്തിന്റെ വില കളയുന്നതാണ് മുതിർന്ന നേതാക്കളുടെ പ്രചാരണമെന്നും അദ്ദേഹം വിമർശിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam